Tuesday, November 12, 2013

H A I K U (copy right prabha chembath)




മഞ്ഞുമൂടിയ മലനിര
വില്ലുകുലച്ചു കുഞ്ഞിക്കിളികൾ
വെളിച്ചംത്തേടി

കായലിലെ വെളിച്ചം
ഇളകാത്ത വല
നിശാപക്ഷി

പുതുമഴയിൽ പൊട്ടു കുത്തിയ
മണ്ണിന്റെ ഗന്ധം
വരമ്പിൽ പാമ്പിൻപടം

വരണ്ട കാറ്റിൽ വറ്റുന്ന നീർച്ചാൽ
ആകാശം നോക്കി മൽസ്യക്കൂട്ടം
വന്ധ്യമേഘങ്ങൾ ചുരുളുകളായി

പ്രണയിനിയുടെ മിഴികൾ
കൂമ്പി അടയവേ
കടൽക്കരയിൽ ഉപ്പുകാറ്റ്

നാലുകെട്ടിലെ മരക്കോണി
ഒഴിഞ്ഞ ഭസ്മ കൊട്ട
കൈതമണക്കുന്ന പെട്ടകം

പനയോലതുമ്പിൽ
ആടുന്ന കിളികൂട്
മിഴിതുറന്ന കുഞ്ഞിക്കിളി

കൊടിമര തുമ്പിൽ
വഴിതെറ്റിയ കിളി
ദേവനെ കാണാതെ

പുതുമഴ നനഞ്ഞ ചിതൽപുറ്റ്
കോടിയുടുത്തു വരനെ തേടി
ഈയൽ വധുക്കൾ

കുങ്കുമമേഘം വാനിൽ
കർപ്പൂരഗന്ധം കാറ്റിൽ
ഒഴുകുന്ന ഹിന്തോളം

നിന്റെ നീലകണ്ണുകളിൽ
വിരിയുന്നു താരകൾ
ആയിരം ജന്മങ്ങളായി

കണ്ണുപ്പൊത്തി കരയുന്നു
വൃശ്ചിക  പൂനിലാവ്‌
തൂവാലയുമായി കിഴക്കൻ മേഘം

ഉറങ്ങുന്ന ദേവസദസ്സ്
പാടുന്ന പുള്ളിമൈന
ഗാനം മറന്ന ഗന്ധർവൻ

പാതി പാടിയ പാട്ടുമായി
കാണാമറയത്തെ പാതിരാക്കിളി
നടക്കല്ലിൽ തെളിയുന്ന ദീപം


കൽക്കെട്ടുകളിൽ വീണ
കരിയിലയും അരളിപൂവും
മരച്ചില്ലയിൽ ഒറ്റകുയിൽ

0 comments: