പുറത്തു നല്ല മഴ
അങ്ങ് ദൂരെ സെമിത്തേരിയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട
കൂട്ടുകാരി മഴനനയുന്നുണ്ടാവുമോ ?
ഒരു പാടുവര്‍ഷം എന്റെ കൂട്ടുകാരിയായിരുന്ന എന്റെ പ്രിയപ്പെട്ട ആലിസ്
(പേര് സാങ്കല്‍പ്പികം ) ഇപ്പോള്‍ ഏതെങ്കിലും എനിക്കറിയാത്ത
ലോകത്തിരുന്നു എന്നെ നോക്കുന്നുണ്ടാവുമോ ?
ഒരു ദിവസം അമ്മയുടെ ഫോണ്‍ വന്നു ..ആലിസിനു കാന്‍സര്‍ ആണ്
നീ വിഷുവിനു വന്നു പോയപ്പോള്‍ കണ്ടതല്ലേ ..ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല
കഴിഞ്ഞ ദിവസം ചെറിയ ഒരു വയര്‍ വേദന വന്നു ..മൌലാന ഹോസ്പിറ്റലില്‍
കൊണ്ട് പോയി ..അവിടെ നിന്നും അറിഞ്ഞു ...ഇനി അധിക ദിവസം ഉണ്ടാവില്ല
നീ വന്നു ഒന്ന് കണ്ടിട്ടുപോ ........
ഒരായിരം അഗ്നിപര്‍വതങ്ങള്‍ ഒന്നായി പൊട്ടിത്തെറിച്ചു ..ചുടു ലാവ കണ്ണീരായി
ഒഴുകി ....എത്രയും പെട്ടന്ന് അവിടെ എത്തണം ..പിന്നെ ഒന്നും ആലോചിച്ചില്ല
ആലിസിന്റെ അരികില്‍ കിടക്കയില്‍ ഇരുന്നു ..എന്താ മോളെ ..എന്താ പറ്റിയത്
എന്ന ചോദ്യത്തിന് ഉത്തരമായി ആലിസ് പറഞ്ഞു ..എന്തിനാ ഓടി വന്നത് ..എനിക്ക് ഒന്നും ഇല്ല
ഒരു ചെറിയ വയറുവേദന ..ആഹാരം കഴിക്കുമ്പോള്‍ ശര്‍ദ്ധിക്കുന്നു....സാരമില്ല
ഒന്ന് രണ്ടു ദിവസം കഴിയുമ്പോള്‍ മാറും ...(അവര്‍ക്ക് അറിയില്ലായിരുന്നു അവരുടെ
ദിനങ്ങള്‍ എണ്ണ പെട്ടുവെന്നുള്ള നഗ്നസത്യം )കുറെനേരം അടുത്തിരുന്നു ,..നിറയുന്ന
കണ്ണുകള്‍ തുളുമ്പാതെ ..കണ്ണുകള്‍ നിറയുന്നത് അവള്‍ കാണാതെ മറച്ചു
നേരം പോയതറിഞ്ഞില്ല ..ആലിസ് പറഞ്ഞു ..പ്രഭ പോകാന്‍ നോക്കൂ അവിടെ രമ
തനിച്ചല്ലേ ....ഞാന്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു യാത്ര പറയുമ്പോള്‍
ആലിസ് എന്റെ കൈകള്‍ അമര്‍ത്തി പിടിച്ചു ..ഞാന്‍ ഒരുപാട് നേരം അവിടെ നിന്നു
ഒന്നും ഒരിയാടാതെ ...പിന്നെ കൈകള്‍ പതുക്കെ അകറ്റി യാത്ര പറയുമ്പോള്‍
ആലിസ് അറിയാതെ ഒന്നുതേങ്ങിയോ ..പതുക്കെ എന്നോട് ചോദിച്ചു ..ഇനി എന്നാ
വരുക ...വരാം വീണ്ടും എന്നു പറഞ്ഞു ഞാന്‍ എന്റെ ആലിസിനോട് യാത്രപറഞ്ഞു
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു ..ഒരു സന്ധ്യ ..ദേവി മാഹാത്മ്യം ജപിച്ചു ഞാന്‍
പൂജാമുറിയില്‍ ..പെട്ടന്ന് ശരീരം വിയര്‍ത്തു ..ഞാന്‍ തളര്‍ന്നു വീഴുന്നതുപോലെ
തോന്നി ..ഒരു നിമിഷം പോലും അവിടെ ഇരിക്കാന്‍ പറ്റുന്നില്ല ..വേഗം പുറത്തിറങ്ങി
ഉടനെ ഫോണ്‍ ബെല്‍ ...മറുവശത്ത് അമ്മ ...ആലിസ് ഇപ്പോള്‍ മരിച്ചു
നീ വാ .......
എനിക്കറിയില്ല ഒന്നും ..പക്ഷെ ഒന്നുമാത്രം എനിക്കറിയാം അവള്‍ പോകുന്നതിനു മുന്‍പ്
എന്റെ അടുത്ത് വന്നിരുന്നു ..എന്റെ അടുത്തു മാത്രം .........

0 comments:
Post a Comment