കര്‍ക്കിടകം പാതി കഴിയുമ്പോള്‍ പാലക്കാടിലെ ഗ്രാമങ്ങളില്‍
ചെറിയ പൂക്കളം പ്രത്യക്ഷപ്പെടും ...അധികം പൂവുകള്‍ അപ്പോള്‍
ഉണ്ടാവില്ല. തൊടിയിലെ മത്തന്‍ വല്ലിയിലെ ആണ്‍ പൂക്കള്‍ ..പിന്നെ
വേലിയിലെ ചെമ്പരത്തി ..മഞ്ഞ അറളി തുടങ്ങിയ നാടന്‍ പൂക്കളും
മറ്റും ആണ് സാധാരണ കാണുക ..ഓണത്തെ വരവേല്‍ക്കാന്‍
ഗ്രാമങ്ങള്‍ ഒരുങ്ങുന്നു ..കാര്‍ഷിക സംസ്കാരം വേരുറച്ചുപോയ
പാലക്കാടന്‍ മണ്ണില്‍ ഓണം മധുരമാണ്..ഇരട്ടിമധുരം ...ചാറി പെയ്യുന്ന
മഴയും നനഞ്ഞു പറമ്പുകള്‍ തോറും നടന്നു പൂ പറിച്ചു വെളുപ്പാന്‍ കാലത്ത്
മുറ്റത്തു പൂവിടുമ്പോള്‍ അയല്‍പ്പക്കത്തെ കുട്ടികള്‍ കൂട്ടിനുണ്ടാകും ..
ഒരു വീട്ടിലെ കഴിയുമ്പോള്‍ അടുത്ത വീട്ടില്‍ ...പൂവുകള്‍ പരസ്പ്പരം
കൊടുത്തും വാങ്ങിയും സ്നേഹം പങ്കിടുന്നു ....കളങ്കമില്ലാത്ത മനസുകള്‍
ഒന്നാകുന്നു ....വെളുപ്പാന്‍ കാലത്ത് നിലത്തുവീണ് പരന്നു കിടക്കുന്ന പവിഴ മല്ലികളുടെ
ചോട്ടില്‍ നില്‍ക്കുമ്പോള്‍ നനഞ്ഞ കാറ്റില്‍ നിറഞ്ഞ സുഗന്ധം അവിടെയെല്ലാം
പരന്നിട്ടുണ്ടാകും
കണ്ണുകളില്‍ വെള്ളം നിറയുന്നു ..ഇനി ഒരിക്കലും ആ കാലം തിരിച്ചുവരില്ല
അന്നു പട്ടു പാവാടയും മുല്ലപൂ മാലയും പച്ചയും ചുവപ്പും കല്ലുകള്‍ പിടിപ്പിച്ച പാലക്കയും
അണിഞ്ഞു ഓടി നടന്ന എന്റെ കൂട്ടുകാരികള്‍ ഇപ്പോള്‍ തിരശീലക്കു പിന്നില്‍
മറഞ്ഞു ..കൂടെ ഉണ്ടായിരുന്ന കൂട്ടുകാര്‍ എല്ലാവരും ദൂരെ ദൂരെ പോയി അവിടെ
തന്നെ ലയിച്ചു ...ഇപ്പോള്‍ ആ നാളുകള്‍ ഓര്‍ക്കുന്നുണ്ടാവുമോ ..അറിയില്ല...
ഓണകാലത്ത് പമ്പരം കളി പ്രധാനമായിരുന്നു പാലക്കാട് ...നനഞ്ഞ മണ്ണില്‍
കുഴികള്‍ തീര്‍ത്ത് തിരിയുന്ന പമ്പരങ്ങള്‍ ...നല്ല പുളി മരത്തിന്റെ കൊമ്പുകള്‍
മുറിച്ചുണ്ടാക്കുന്ന പമ്പരങ്ങള്‍ നല്ല പോലെ മൂളികൊണ്ട് തിരിയും
ഓണത്തിനു മുമ്പ് വരുന്ന പുത്തിരി ..അഷ്ടമി രോഹിണി ..എല്ലാം സന്തോഷത്തിന്റെ
നാളുകള്‍ ആയിരുന്നു
പായസം ആഘോഷത്തിന്റെ ഭാഗമായിരുന്നു ,...ഇപ്പോള്‍ ആരോട് ചോദിച്ചാലും
ഒന്നുകില്‍ കടയില്‍ നിന്നും വാങ്ങുന്ന പാലട ..അല്ലെങ്കില്‍ സേമിയ ..അതിനപ്പുറം
ഒരു പായസം അറിയുക പോലും ഇല്ല ...അന്നെല്ലാം ..ചെറുപയര്‍ ..അവില്‍ ..കടലപ്പരിപ്പ്
ചക്ക നേന്ത്രപ്പഴം ഒണക്കലരി ഇതെല്ലാം പ്രഥമനാകുമ്പോള്‍ ..അതിന്റെ വേറിട്ടൊരു
രുചി ..എന്തോ പുതിയ തലമുറയ്ക്ക് ഒരകല്‍ച്ച .....ഇത്തരം പയസങ്ങള്‍ ഒരു ഓര്‍മയാകുന്നു
ഞങ്ങളുടെ സ്കൂള്‍ ഗ്രൗണ്ടില്‍ ഓണത്തിനു ഓണത്തല്ല് പതിവായിരുന്നു .....തിരക്കിനിടയില്‍
ഒരു കുട്ടിയായി ആ തല്ല് കാണുവാന്‍ നില്‍ക്കുമ്പോള്‍ ഒരു ഭയം അന്നുണ്ടായിരുന്നുവോ ..പിന്നീട്
അതും ഒരു ഓര്‍മയായി വര്‍ഷങ്ങളായി അതെല്ലാം നിന്നു പോയിട്ട്
ഇപ്പോള്‍ ഓണം ഒരു നിര്‍വികാരത മാത്രം ...കുറേനേരം തറവാടിന്റെ കോലായില്‍ ഇരിക്കും
മരിച്ചുപോയ പ്രിയപ്പെട്ട കൂട്ടുകാരിയെയും ഓര്‍ത്തുകൊണ്ട് ....ഓണം നാളുകളില്‍
പൊട്ടിച്ചിരിച്ചു നടന്ന എന്റെ പ്രിയപ്പെട്ടവളുടെ ഓര്‍മ്മകള്‍ ....പിന്നെ നടന്നു പോയ വഴികളില്‍
കൂടി ഒറ്റയ്ക്ക് നടന്നു നീങ്ങുമ്പോള്‍ ..കുന്നന്‍ പാറയുടെ മുകളില്‍ വെയില്‍ താഴുന്നതും
ഓണ നിലാവ് പരക്കുന്നതും കാത്തു ഇരിക്കുമ്പോള്‍ ......എന്നെ പൊതിയുന്ന ഇളം കാറ്റില്‍
അവളുടെ നിശ്വാസങ്ങള്‍ മാത്രം ..ചാറുന്ന മഴത്തുള്ളികള്‍ അവളുടെ കണ്ണുനീര്‍ മാത്രം

0 comments:
Post a Comment