Saturday, December 28, 2013

പ്രണയം (copy right Prabha chembath)

  മഴത്തുള്ളികൾ 
  കൊലുസിൽ മുത്തായി 
  വിരൽതുമ്പിൽ 

  ഇടവഴിയിൽ 

  വീണചെമ്പകം 
 സുഗന്ധമായി

 പ്രണയ മഴ

 കുന്നിറങ്ങി വരുന്നു
 ഒരു കുടക്കീഴിൽ

 കൽക്കെട്ടുകളിൽ

 പാദസരം കുലുങ്ങുന്നു
 ജന്മങ്ങൾക്കപ്പുറം

 ഊഷരമണ്ണിൽ

 മഴ പെയ്തിറങ്ങുന്നു
 പ്രണയമധുരം

 വളകിലുങ്ങുന്നു

 പടിഞ്ഞാറ്റിനിയിൽ
 പാതിരാകാറ്റ്

ഗന്ധർവഗീതകം 

സിരകളിൽ നിറയുന്നു 
പാലപ്പൂമണം

പാദമൂന്നുന്നു 

കരളിന്നിരുളിൽ
കിളിയൊച്ച

Wednesday, December 18, 2013

HAIKU 40 copyright prabha chembath




അമ്പലവഴിയിൽ
മൂടിപുതച്ചയൊരാൾ
നിർമാല്യ നിറവ്

അലക്കിതേച്ച
മുണ്ടുടുത്ത് യക്ഷി
പനയിറങ്ങുന്നു

ഒറ്റ കഴുകൻ
താണുപ്പറക്കുന്നു
വരമ്പിൽ ഒരു പോത്ത്

ചില്ലുജാലകം
കൊത്തിപറിക്കുന്നു
ചെറുകുരുവി

കാട്ടുവഴിയിൽ
വീണ സർപ്പഗന്ധി
ഉച്ചത്തണുപ്പിൽ

കുമ്മായമടർന്ന
ചിത്രവും നോക്കി
ഒറ്റക്കൊരമ്മ

കടലാഴങ്ങളിൽ
അലിയാൻ കൊതിച്ച്
പുതുമഴത്തുള്ളി

നിദ്രയിൽ തേടുന്നു
കൈകളാൽ വിധവ
പ്രിയതമനെ

ഊഷരമണ്ണിൽ
മഴ പെയ്തിറങ്ങുന്നു
പ്രണയമധുരം

മാമ്പൂക്കളെ
കാറ്റുവിളിക്കുന്നു
സംഗമം

മഞ്ഞുപൊതിഞ്ഞ
നിശാഗന്ധി വിളിക്കവേ
പിണങ്ങിയ ശലഭം

പ്രണയാകാശം
ചെറുകൂടിലൊതുക്കി
വർണക്കിളികൾ

കുഞ്ഞിക്കിളി
കരിമ്പനയോലയിൽ
കാറ്റത്തു വീഴാതെ

പുഴമണലിൽ
തുഴക്കാരനില്ലാതെ
ഒരൊറ്റത്തോണി

കർമഫലം
കയറിൽ തൂങ്ങുന്നു
ഇരുട്ടറയിൽ

നീർച്ചാലിൽ
പാവ ഒഴുകുന്നു
കരയുന്നകുട്ടി

ചെണ്ടമേളം
കുഞ്ഞു വിതുമ്പുന്നു
പൊട്ടിയ ബലൂണ്‍

കാറ്റിന്റെ മർമ്മരം
വരമ്പത്ത് ചെമ്പട്ടും
ചിലമ്പൊലിയും

കളഭംതൊട്ട
ചെമ്പകചോട്ടിൽ
വളപ്പൊട്ടുകൾ

മഴവില്ലുകുലച്ചു
ഒഴുകുന്നു കാട്ടരുവി
ശിശിരസന്ധ്യ

കദംബം പൂത്തു
ഗാനം നിർത്തിയ
ഗന്ധർവൻ

ഹോട്ടൽമുറി
ചുമരിൽ തൊടാൻ
മറന്ന പൊട്ടുകൾ

കൽപ്പടവിൽ
ചതഞ്ഞ മുല്ലമാല
നാട്ടുവെളിച്ചം

മരക്കൊമ്പിൽ
ഈറനായ കാക്ക
ചാണകവട്ടം

ആൽത്തറയിൽ
നിലാവിറ്റിറ്റു വീഴുന്നു
മൂടിപ്പുതച്ചൊരാൾ

പാദമൂന്നുന്നു
കരളിന്നിരുളിൽ
കിളിയൊച്ച

പൂചൂടാൻ കൊതിച്ചു
പൊട്ടുമായ്ച്ച പെണ്ണ്
ജമന്തിപ്പാടം

മഴവെള്ളപാച്ചിൽ
ഇല്ലിവേലിയിൽ
കടലാസുതോണി

മലവെള്ളപ്പാച്ചിൽ
പൊങ്ങിയും താണും
പനമ്പഴം

പാതിരാക്കിളി
പാതിപാടിയ പാട്ടുമായി
നിലാവുറങ്ങും രാത്രി

കാറ്റു വീശുന്നു
പൊങ്ങിയും താണും
തേൻക്കുരുവി

നീലസർപ്പം
പുളയുന്നു മേനിയിൽ
രണ്ടാം യാമത്തിൽ

തൊട്ടുണർത്തുന്നു
പൂവിനെ പുലർവെയിൽ
ആർദ്രമായി

നിലാവിനെ
വെള്ളയുടിപ്പിക്കുന്നു
കടൽത്തിരകൾ

ആൽത്തറയിൽ
നിലാവിറ്റിറ്റു വീഴുന്നു
മൂടിപ്പുതച്ചൊരാൾ

പൂചൂടാൻ കൊതിച്ചു
പൊട്ടുമായ്ച്ച പെണ്ണ്
ജമന്തിപ്പാടം

ശംഖുനാദം
നിലാവലിഞ്ഞ
പുലർസന്ധ്യ

ചുറ്റമ്പലത്തിൽ
ചുവടുവെച്ചു പ്രാവുകൾ
ശീവേലികഴിഞ്ഞു

മുത്തുകളായി
കടൽക്കാറ്റലിയുന്നു
തിരയുടെ പാട്ടിൽ







Friday, November 22, 2013

H A I K U (copy right prabha chembath)



കറുത്തമുറ്റത്തു
ആതിരവിരിയുന്നു
വെള്ളിനിലാവ്

ഉദയസൂര്യൻ

പൌർണമി ചന്ദ്രനായി
കോടമഞ്ഞ്‌

ആട്ടവിളക്കിൻ

നിറവെളിച്ചത്തിൽ
പ്രണയിനി

പാലമരക്കൊമ്പിൽ

തൊട്ടിലിൽ കുഞ്ഞുറങ്ങുന്നു
രാക്കിളി താരാട്ട്

മഞ്ഞുപാളിക്ക്

വർണമാല ചാർത്തുന്നു
പൊൻവെളിച്ചം

വളകിലുങ്ങുന്നു

പടിഞ്ഞാറ്റിനിയിൽ
പാതിരാകാറ്റ്

കുങ്കുമപൊട്ടുതൊട്ട

പവിഴമല്ലി
നിലാരാത്രിയിൽ

കാറ്റുവീശുന്നു

അസുരതാളത്തിൽ
കരിമ്പനക്കാട്

പാലമരക്കൊമ്പിൽ

തൊട്ടിലിൽ കുഞ്ഞുറങ്ങുന്നു
രാക്കിളി താരാട്ട്

വളകിലുങ്ങുന്നു

പടിഞ്ഞാറ്റിനിയിൽ
പാതിരാകാറ്റ്

ആഷാഡ കാറ്റിൽ

അലിയാത്ത പുക
നനഞ്ഞ കാക്ക

അരിമണികൾ തേടി

ബലിക്കാക്കകൾ
കണ്ണീരായിനിള

വഴി മരങ്ങളിൽ

പൂവായി പൊഴിഞ്ഞ
ആലിപ്പഴം

മുല്ലവള്ളിയിൽ

നിലാവത്തെ പുതുമഴ
മണ്ണിന്റെ പൂമണം

നാട്ടുവെളിച്ചത്തിൽ

പുഴയോരത്തു തോണി
വാടിയ മുല്ലമാല

കാറ്റാടി കാട്ടിൽ

മയിൽകൂട്ടം
നാണിച്ച മഴവിൽ

നൈത്തിരി മണക്കും

അമ്പലവഴിയിൽ
 ചന്ദനപ്പൂവിതൾ

ചീന്തിലയും  ചെത്തിയും

കറുകയും പുഴയിൽ                    
കെട്ടഴിഞ്ഞ ജാതകം

പൌർണമി

കടലിന്റെ പ്രണയം
നിലാവിലുരുകി ...

പൂമൊട്ടിൽ ഉമ്മവെച്ചു

ജലകണമായലിയാൻ
മഞ്ഞുതുള്ളി

സാഗരചുംബനം

കവിൾ തുടുത്തുചുവന്ന
ചക്രവാളം

സംഗമം തേടുന്നു

ആതിരാരാവിൽ
നിലാവും മഞ്ഞും

നീലരാവിൽ

പാദസരം കുലുങ്ങുന്നു
രതിതാളം മറന്ന്

പൂമരച്ചുണ്ടിൽ

ഉമ്മവെച്ചോടുന്നു
മേഘനിഴലുകൾ

കാമരോദനം

സർപ്പവള്ളികളിൽ
വിരഹിണിയുറങ്ങുന്നു

മാമ്പൂക്കളിൽ

മഞ്ഞിൽ ഊറിയ
പാൽനിലാവ്

തുളസീഗന്ധം

ഗോപുരവാതിൽ കടന്ന
പൊൻവെളിച്ചം

മൂളുന്ന കാലൻകോഴി

ജാലകവാതിലിൽ
മിഴിനട്ടൊരമ്മൂമ

പ്രേതകാറ്റ്

അരമണികിലുക്കി
പടിവാതലിൽ

മേട വെയിലിൽ

തലകുലുക്കി അപ്പക്കാള
വണ്ടിവേഷങ്ങൾ

അടഞ്ഞ വാതിൽ

തുറക്കുന്നതും കാത്തു
വിശന്ന കുട്ടി

കല്ലറ മുകളിൽ

ഇരുണ്ട മേഘങ്ങൾ
അഴുകിയ പൂക്കൾ

വാളും ചിലമ്പുമായി

പുഴകടന്ന ഭഗവതി
കാവിൽ കനലാട്ടം

പ്രേതകാറ്റ്

അരമണികിലുക്കി
പടിവാതലിൽ

ഒഴുകാത്ത തടിയിൽ

മരംകൊത്തി
ഓളം നിലച്ച പുഴ

പുഴമണൽപ്പരപ്പിൽ

പതിഞ്ഞ പാദങ്ങൾ
നിലാവിൽ ഓളങ്ങളായി

മഞ്ഞനിലാവിൽ

ആകാശവിതാനം
ഒറ്റത്താരകം

മരമണി മുഴക്കം

ഇലകളിളകാത്ത
മലയടിവാരം

അസ്ഥിത്തറ

കരിന്തിരികൊത്തി
ബലിക്കാക്ക

ഒഴുകിയരക്തം

പാളത്തിൽ പൊട്ടിയ
വളത്തുണ്ടുകൾ

മുറ്റത്തുവിതറി

മഴവിൽമുത്തുകൾ
വേനൽമഴ

മലമുടിയിൽ

നാണിച്ച മഴവിൽ
മേഘചുംബനം

കരിയിലമുറ്റം

അടഞ്ഞ നാലുകെട്ട്
വീണമാമ്പഴം

പതിഞ്ഞ പാദങ്ങൾ

മായ്ക്കും കടൽത്തിര
നഷ്ടപ്രണയം

പാതിരാവിൽ

മൂഷികന്റെ കച്ചേരി
വീണകമ്പിയിൽ

നീലക്കണ്ണുകൾ

തൊടിയിലെ ഇരുട്ടിൽ
ഇണയെത്തേടി

ശിശിരസന്ധ്യ

പുഷ്പപാതയൊരുക്കി
വരൂ പ്രിയേ നീ

വൃശ്ചികക്കാറ്റ്

നിലംത്തൊടാതൊരു
അടക്കാക്കുരുവി

മിന്നാമിനുങ്ങ്‌

മഞ്ഞവിളക്കുമായി
താലപ്പൊലി

പന്തവെളിച്ചം

പകച്ച പനംതത്ത
ഉത്സവമേളം

മകരസന്ധ്യ

സംക്രമഗീതമായി
കാട്ടുകുയിൽ

നാഗഭൂതക്കളം

പൂക്കുലചൂടിയ
സ്വർണനാഗം

ഉച്ചവെയിൽ

പറങ്കിക്കാട്ടിൽ
വളകിലുക്കം

ഉച്ചവെയിൽ

പറങ്കിക്കാട്ടിൽ
വളകിലുക്കം

കല്പടവുകൾ

കൊഴിഞ്ഞ ഇലകൾ
കുയിൽനാദം

മകരസന്ധ്യ

സംക്രമഗീതമായി
ചിരട്ടവീണ

നീലാംബരം

മകരരാത്രിയിൽ
നീലക്കാവടി

കറുത്തപ്പാടം
കുറ്റിമരത്തിലൊരു
വേനൽപ്പക്ഷി

പുത്തരിയുണ്ട

വയൽക്കിളികൾ
ഓണവെയിൽ

കന്നിക്കതിർ

തുമ്പിൽത്തലോടി
പോക്കുവെയിൽ

പന്തവെളിച്ചം

പകച്ച പനംതത്ത
ഉത്സവമേളം

പുത്തരിയുണ്ട

വയൽക്കിളികൾ
 ഓണവെയിൽ

മഞ്ഞവെളിച്ചം

നനഞ്ഞ വരമ്പത്തു
പച്ചത്തവള

രതിതേടി

കരിമ്പനക്കാട്ടിൽ
ചുരക്കാറ്റ്

കറുത്തപ്പാടം

കുറ്റിമരത്തിലൊരു
വേനൽപ്പക്ഷി

കണ്ണീർമഴ

തെക്കെതൊടിയിൽ
മാവുകത്തുന്നു

ആകാശച്ചെരുവിൽ

കുങ്കുമസൂര്യൻ
താഴുന്ന ചീനവല

മറയുന്ന വെളിച്ചം

കൂടണയും മുമ്പ്‌
യാത്രാമൊഴി

ഹേമന്ത രാവിൽ

അത്തിമരകൊമ്പിൽ
ചാഞ്ഞുവീണ നക്ഷത്രം

കൊടിമരത്തുമ്പിൽ

അമ്പലപ്രാവുകൾ
നന്തുണി നാദം

പുഴമണലിൽ

തുഴക്കാരനില്ലാതെ
ഒരൊറ്റത്തോണി

ചിതയോരുങ്ങുന്നു

വിശക്കുന്നില്ലേ നിനക്ക്
കരയുന്ന അമ്മ

പുഞ്ചിരിയിൽ

ഓർമകൾ പൂക്കുന്നു
നഷ്ടവസന്തം

കളി നടക്കുന്നു

ആന മയില്‍ ഒട്ടകം
നെടുവീർപ്പ്

മാമ്പൂക്കളെ

കാറ്റുവിളിക്കുന്നു
സംഗമം

ചിറകുണക്കി

അമ്പലപ്രാവുകൾ
നനഞ്ഞ നാലമ്പലം

ചന്ദനമണം

പ്രദക്ഷിണ വഴിയിൽ
നഗ്നപാദയായി

അരിമണികൾ തേടി

ബലിക്കാക്കകൾ
കണ്ണീരായി നിള

മഞ്ഞുവീണ ജാലകം

നിഴലുകൾ
കാറ്റുനിലച്ച പാതിര

വീണകാട്ടുപൂക്കളിൽ

പൂക്കളം തീർത്ത
കുനിയനുറുമ്പുകൾ

പൂനിലാവിൽ

ചെമ്മീൻപ്പാടം
മാടത്തിൽ ഒറ്റയാൾ

നീലവാർമുടിയിൽ

സിന്ദൂരരേഖ
കത്തുന്ന മല

പെരുവെള്ളപാച്ചിൽ

മുറ്റം നിറയെ
വെള്ളിമീനുകൾ

നനഞ്ഞപ്പാലപൂവിൽ

വൃശ്ചികപ്പൂനിലാവ്
പാതിയടഞ്ഞ  മിഴികൾ

നിറമില്ലാത്ത സ്വപ്നം

കറുത്ത രാത്രിയിൽ
മയിൽ‌പ്പീലി തേടി

മെഴുകിയ മുറ്റം നിറയെ

കൊഴിഞ്ഞ അരളിപൂക്കൾ
ഗ്രീഷ്മസന്ധ്യകൾ തേടി

ഇലകൾ പൂത്ത

മഴവിൽ കാടുകൾ
ശിശിരവും തേടി

ആരവം നിലച്ച

കാട്ടരുവി
പൂക്കും മേഘങ്ങൾ

മഞ്ഞിൻപുതപ്പിൽ

വെയിൽ കാത്തൊരു
നീലപൊന്മാൻ

ഇലയൊഴിഞ്ഞ ചില്ലകൾ

അമൃതം ചൊരിഞ്ഞ
മഞ്ഞുത്തുള്ളികൾ




Tuesday, November 12, 2013

H A I K U (copy right prabha chembath)




മഞ്ഞുമൂടിയ മലനിര
വില്ലുകുലച്ചു കുഞ്ഞിക്കിളികൾ
വെളിച്ചംത്തേടി

കായലിലെ വെളിച്ചം
ഇളകാത്ത വല
നിശാപക്ഷി

പുതുമഴയിൽ പൊട്ടു കുത്തിയ
മണ്ണിന്റെ ഗന്ധം
വരമ്പിൽ പാമ്പിൻപടം

വരണ്ട കാറ്റിൽ വറ്റുന്ന നീർച്ചാൽ
ആകാശം നോക്കി മൽസ്യക്കൂട്ടം
വന്ധ്യമേഘങ്ങൾ ചുരുളുകളായി

പ്രണയിനിയുടെ മിഴികൾ
കൂമ്പി അടയവേ
കടൽക്കരയിൽ ഉപ്പുകാറ്റ്

നാലുകെട്ടിലെ മരക്കോണി
ഒഴിഞ്ഞ ഭസ്മ കൊട്ട
കൈതമണക്കുന്ന പെട്ടകം

പനയോലതുമ്പിൽ
ആടുന്ന കിളികൂട്
മിഴിതുറന്ന കുഞ്ഞിക്കിളി

കൊടിമര തുമ്പിൽ
വഴിതെറ്റിയ കിളി
ദേവനെ കാണാതെ

പുതുമഴ നനഞ്ഞ ചിതൽപുറ്റ്
കോടിയുടുത്തു വരനെ തേടി
ഈയൽ വധുക്കൾ

കുങ്കുമമേഘം വാനിൽ
കർപ്പൂരഗന്ധം കാറ്റിൽ
ഒഴുകുന്ന ഹിന്തോളം

നിന്റെ നീലകണ്ണുകളിൽ
വിരിയുന്നു താരകൾ
ആയിരം ജന്മങ്ങളായി

കണ്ണുപ്പൊത്തി കരയുന്നു
വൃശ്ചിക  പൂനിലാവ്‌
തൂവാലയുമായി കിഴക്കൻ മേഘം

ഉറങ്ങുന്ന ദേവസദസ്സ്
പാടുന്ന പുള്ളിമൈന
ഗാനം മറന്ന ഗന്ധർവൻ

പാതി പാടിയ പാട്ടുമായി
കാണാമറയത്തെ പാതിരാക്കിളി
നടക്കല്ലിൽ തെളിയുന്ന ദീപം


കൽക്കെട്ടുകളിൽ വീണ
കരിയിലയും അരളിപൂവും
മരച്ചില്ലയിൽ ഒറ്റകുയിൽ

Sunday, October 27, 2013

H A I K U copy right prabha chembath



  വേനലിന്റെ കനലാട്ടം
  ചെമ്മണ്‍പാതയിൽ
  ഗുരുതിയും വേപ്പിലയും

  കിഴക്കൻ കാറ്റു ചില്ലകളിൽ
  ഇലകൾ പറത്തി കുഴലൂതി
  വട്ടത്തിൽ പാറി അടക്കാകിളി

  പൂ ചൂടി പൊട്ടുതൊട്ട് വിരഹം താങ്ങി
  ജനലഴികളിൽ മുഖവും ചേർത്ത് ......
  നീല നിലാവിൽ നീല മിഴികൾ

   രഥമുരുളുന്നു അരിക്കോലമിട്ട
   അഗ്രഹാര തെരുവിൽ
   നിലച്ച ഗായത്രി മന്ത്രം

   പേരാലിൻ ചില്ലകളിൽ
   ഒളിച്ചുകളിച്ചു വെണ്ണിലാവ്
   കാണാമറയത്ത് കൃഷ്ണപരുന്ത്

   ഉഷ്ണരാത്രി പാതി തീരവേ
   ഇളകാത്ത ഇലകളും പൂക്കളും
   കണ്ണടച്ചൊരു നിശാപക്ഷി

   തൊടിയിലെ നിഴലിൽ
   ഇളകുന്ന അളകങ്ങൾ
   കണ്ണിൽ പൂനിലാവ്‌

  പൂവിട്ട ഇല്ലിമുളകൾ
   പാറി പനം തത്തകൾ
   ഭഗവതിക്ക് മഞ്ഞൾ

   ഉദിക്കുന്ന പെരുമീൻ
   കടലിലെ തോണി
   സ്വപ്നവും കണ്ടു തീരവും തേടി



   മഞ്ഞിൻ കണങ്ങളിൽ
   കുങ്കുമസൂര്യൻ ഉരുകി
   ഒരിറ്റുകണ്ണീരായി പൂമൊട്ടിൽ

  പുസ്തകത്താളിൽ
  കരിഞ്ഞ ചെമ്പകം
  ഓർമയിൽ സുഗന്ധം


വേനൽ പാടവരമ്പിൽ
വന്ധ്യ മേഘങ്ങളെ നോക്കി
കുറ്റിമരത്തിലൊരു വേനൽപക്ഷി

ഇടവഴിയിലെ ഇല്ലിവേലിയിൽ
പറന്നു തളർന്ന മാലാഖ
വിരിഞ്ഞ നാലുമണി പൂക്കൾ

പടിപ്പുര മുകളിൽ
കുറുകുന്ന പ്രാവിണകൾ                        
വിയർപ്പു കലർന്ന  ഉച്ചകാറ്റ്  

നുരയുന്ന കടൽത്തിര
നനയുന്ന പാദസരം
ഉരുകിയൊലിച്ച പ്രണയം

ചൂള മരകൊമ്പിൽ
കുഴലൂതി ചുരകാറ്റ്
താളമിട്ടു തുലാമഴ

കുന്നിറങ്ങി
മഞ്ഞിൻ പുതപ്പുമായി
വൃശ്ച്ചിക കാറ്റ്

ചെന്തെങ്ങിൻ തുമ്പത്ത്
ചെമ്പോത്തുപാടി
മറുപാട്ടു പാടി വരണ്ട പാടം

നക്ഷത്ര താലപ്പൊലി
മഞ്ഞവിളക്കുമായി
മിന്നാമിനുങ്ങ്‌

കല്പടവുകളിൽ
കൊഴിഞ്ഞ ഇലകൾ
പാദസരം കിലുങ്ങിയോ

ആറ്റുവഞ്ചി അമരുന്നു
അരുവിയിൽ
ഉടഞ്ഞ മണ്‍കുടം

കൊടിമരത്തുമ്പിൽ
അമ്പലപ്രാവുകൾ
നന്തുണി നാദം

കൽവിളക്കിലെ കരി
കണ്‍കളിൽ മഷിയെഴുതി
നിലാവിൽ നിഴൽത്തേടി

മരമണി മുഴക്കം
ഇലകളിളകാത്ത
മലയടിവാരം

നിലാവു വീണ ആറ്റു ദർഭ
മണലിൽ ഒറ്റതോണി
എരിഞ്ഞമർന്ന ചിത

കുംങ്കുമം ചാലിച്ച സായംസന്ധ്യ
പൂമുഖപ്പടിയിൽ കണ്ണാടിനോക്കി
സിന്ധൂരരേഖയിൽ പൊട്ടും തൊട്ട്

മുഴങ്ങുന്ന അമ്പലമണി
ദിശ മാറി വർണം മറന്ന
വവ്വാൽകൂട്ടം കാവും തേടി

ചുരം കടന്ന  ഇരുണ്ട മേഘം
ആടുന്ന കരിമ്പനയോല
ചലിക്കുന്ന രഥം

നിലാവെട്ടത്തു  മേടവയൽ
തീവെട്ടിയും ആനചൂരും
കൈതമറവിൽ സീൽക്കാരം

മരണത്തിന്റെ ഇരുണ്ട ഗുഹ
ഇടനാഴിയിൽ നീല വെട്ടം
ത്രയംബകം യജാമഹെ

നിലാപാടത്തു തെളിനീർ
വൃത്തങ്ങളിൽ മാരുതൻ
ധ്യാനത്തിൽ പരൽമീൻ

അരയാൽ തടിയിൽ
കാണാത്ത പല്ലി
ഭാഗ്യം തേടി

തൊടിയിലെ പാല
മൂളുന്ന കാലൻ കോഴി
അടയുന്ന ജാലകം

ആടിതീർന്ന നാഗഭൂതക്കളം
ചിതറിയ കുരുത്തോല
സർപ്പമിഴഞ്ഞ കന്യക

പാതിരാ തണുപ്പ്
തുറന്നിട്ട ജാലകം
കണ്ണുചിമ്മി നക്ഷത്രം

തെക്കെ തൊടിയിൽ
കാട്ടുകിളി കൂട്ടം
കൊഴിഞ്ഞുവീണ പുളിയില

മുഴങ്ങുന്ന അമ്പലമണി
കാറ്റിലാടി ചൂളമരം
വില്ലുകുലച്ചു കിളികൂട്ടം

നെല്ലോലതുമ്പിൽ
ഉമ്മവെക്കും തുമ്പികൾ
വരമ്പത്ത് അരിവാൾ

കര കവിഞ്ഞ പുഴ
ഒഴുകുന്ന പവിത്രം
ഓർമകളിൽ എള്ളും പൂവും

ആടിതീർന്ന നാഗഭൂതക്കളം
ചിതറിയ കുരുത്തോല
സർപ്പമിഴഞ്ഞ കന്യക

തൊടിയിലെ പാല
മൂളുന്ന കാലൻകോഴി
അടയുന്ന ജാലകം

മലമുടികളിൽ
ആലിംഗനം
ഉരുകിയ വരുണൻ

ജാലക കണ്ണാടി
കൊത്തിപ്പറിക്കുന്ന കുരുവി
മരകൊമ്പിലിലിണ

ഇരുണ്ട കോണിചോട്ടിൽ
ആളൊഴിഞ്ഞ ചാരുകസേര
കോടിമുണ്ടിൻ  കൈതമണം



വിണ്ടു കീറിയ  കടലപ്പാടം
 കാറ്റു  പിടിച്ച ഇരുണ്ട മേഘങ്ങൾ
 ചിറകൊതുക്കി മയിൽകൂട്ടം

വടക്കേ വാതിലിൽ പാലരളി
തുരുമ്പിച്ച ആണികൾ
ചിതറിയ വെള്ളപൂക്കൾ

മഞ്ഞു പൊതിഞ്ഞ ചന്ത
മങ്ങിയ ചിമ്മിനി വെട്ടം
അങ്കം കഴിഞ്ഞ കോഴി

മലമുടികളിൽ
ആലിംഗനം
ഉരുകിയ വരുണൻ

ഇലപ്പഴുതിൽ സപ്തവർണം
ചിറകൊണക്കി
അമ്പലപ്രാവുകൾ

പാതിരാവിൽ പൊട്ടിയ
വീണകമ്പിയിൽ അപസ്വരം
മൂഷികന്റെ കരച്ചിൽ

രുദ്രഗ്രന്ധിയിലെ സിന്ദൂരം
രാമഴയിൽ ഗംഗയായി
സംഗമം

കൊറ്റികൾ കാഷ്ട്ടിച്ച പാലമാരചോട്ടിൽ
തൊട്ടിലിൽ ഉറങ്ങുന്ന കുഞ്ഞ്
അരികിൽ ചൊറിയൻ പട്ടി

മലയിറങ്ങും മേഘങ്ങൾ
പുസ്തകത്താളിൽ ആകാശം
കാണാതെ മയിൽപ്പീലി


കന്നിമൂലയിലെ പ്ലാവിൽ
ഊഞ്ഞാലിൻ പാട്
അസ്ഥിത്തറയിൽ കരിന്തിരി

മഞ്ഞുവീണ ജാലകം
നിഴലുകൾ
കാറ്റുനിലച്ച പാതിര


ആകാശത്തെ വിമാനം
പുൽമേട്ടിലെ പച്ചപ്പുഴു
പോടാ പുല്ലേ .......

ചലിക്കും  മഞ്ഞ വെളിച്ചം
നനഞ്ഞ വരമ്പത്തു
പകച്ച പച്ചത്തവള


തണുത്ത രാത്രിയിലോടുന്ന ബസ്സിൽ
പൊട്ടിയ ജനൽകമ്പി
കേഴുന്നു ജന്മ പാപം പേറി


കോരിച്ചൊരിയുന്ന കർക്കിടരാവിൽ
മുനിഞ്ഞു കത്തുന്ന ചിത
കത്താത്ത നെഞ്ചിൻകൂട്

നിലക്കാത്ത മഴ
തെക്കേ തൊടിയിൽ
മാവുകത്തുന്നു

ഇടവഴിയിൽ ചങ്ങലകിലുക്കം
മലമുകളിൽ കേളികൊട്ട്
പൂ  ചൂടി പൊട്ടുതൊട്ട് ...


കണ്ണടച്ചുകിടക്കട്ടെ ഞാൻ
പ്രിയസഖി നിൻ മടിയിൽ
പിതൃയാനം

പാടത്തെ കാവൽമാടത്തിൽ
ചുരുട്ടിയപായ
വാടിയ മുല്ലപൂക്കൾ

മുറ്റത്തെ പൂക്കളത്തിൽ
കരിവണ്ടിൻ  കണ്ണീർ
അസുരജയം

കറുത്ത ചില്ലിൽ
 മരിക്കുന്ന സൂര്യൻ
 ചീറുന്ന  സർപ്പം

അമ്പല കുളത്തിൽ
അരി തിന്ന പരൽ
ധ്യാനത്തിൽ ഗായത്രി

ഉറങ്ങുന്ന കുരുന്നിൻ
ചുണ്ടിൽ മന്ദഹാസം
പൂർവജന്മം

ഒറ്റപ്പനയിൽ
ഉറങ്ങുന്ന യക്ഷി
ജന്മം തേടി

പന്തവെളിച്ചത്തിൽ
പകച്ച പനംതത്ത
ചുണ്ടിൽ സീതാകല്യാണം



കൊഴിഞ്ഞ മാമ്പൂക്കൾ
തേൻതേടും ഉറുമ്പുകൾ
കരയുന്ന അമ്മ


കറുത്ത ചില്ലിൽ
 മരിക്കുന്ന സൂര്യൻ
 ചീറുന്ന  സർപ്പം

അമ്പല കുളത്തിൽ
അരി തിന്ന പരൽ
ധ്യാനത്തിൽ ഗായത്രി

ഉറങ്ങുന്ന കുരുന്നിൻ
ചുണ്ടിൽ മന്ദഹാസം
പൂർവജന്മം

ഒറ്റപ്പനയിൽ
ഉറങ്ങുന്ന യക്ഷി
ജന്മം തേടി

പന്തവെളിച്ചത്തിൽ
പകച്ച പനംതത്ത
ചുണ്ടിൽ സീതാകല്യാണം

ചീന്തിലയും  ചെത്തിയും
കറുകയും പുഴയിൽ                      
കെട്ടഴിഞ്ഞ ജാതകം

കൊഴിഞ്ഞ മാമ്പൂക്കൾ
തേൻതേടും ഉറുമ്പുകൾ
കരയുന്ന അമ്മ


ആകാശം നോക്കുന്ന
 കുഞ്ഞു കണ്ണിൽ 
അണ്ഡകടാഹം


അമ്പലകുളത്തിലെ 
പരൽമീനിനു 
കർമദോഷം

തുള്ളുന്ന കോമരം 
പിടയുന്ന ഇര 
ചിരിക്കുന്ന ദൈവം

കരിമ്പനക്കാട്ടിൽ
രതിതേടി
ചുരംകടന്നകാറ്റ്

തീവെട്ടിയും ആനചൂരും
കൈതമറവിൽ
സീൽക്കാരം

പറങ്കി കാട്ടിൽ
ഉച്ച വെയിൽ
മണിയറ

മണ്ണിലെ മാവേലി
തിണ്ണയിൽ ഇരിക്കും
അസുര വിജയം


മുറ്റത്തെ മാവിൻ  ചോട്ടിൽ
പൊട്ടിയ
കുപ്പിവള