എന്നാണു ആദ്യമായി ഞാന്‍ തുളസിയെ(യദാര്‍ത്ഥ പേര്‍ അല്ല )
കാണുന്നത് ..ഏകദേശം ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരു നവവധുവായി എന്റെ സുഹൃത്തിന്റെ വലം കൈ പിടിച്ചു
വിവാഹ മണ്ഡപത്തില്‍ വലം വെക്കുമ്പോള്‍ .അത് കഴിഞ്ഞു വരന്റെ വീട്ടില്‍
വൈകുന്നേരം എത്തിയപ്പോള്‍ നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചു ..പിച്ചിപൂ ചൂടി
ആ വീട്ടിലെ നിറദീപമായി
.പലതും ചോദിക്കണമെന്നുണ്ടായിരുന്നു തുളസിയോട് ....പക്ഷെ
ഒന്നും ചോദിച്ചില്ല കാരണം നവ വധുവിന്റെ നാണം മാറിയിട്ടില്ല പിന്നെ ചോദിച്ചാല്‍
തുളസി ഒന്നും പറയില്ല കാരണം അവള്‍ ജന്മനാല്‍ ഊമയായ പെണ്‍കുട്ടിയായിരുന്നു
പക്ഷെ അവള്‍ അതീവ സുന്ദരിയായിരുന്നു പോരാത്തതിന് എപ്പോഴും
കണ്ണുകളില്‍ സ്നേഹഭാവം ....മുഖത്തുമായാത്ത പുഞ്ചിരി പിന്നെ എല്ലാറ്റിനും
പുറമെ തികഞ്ഞ നിഷ്കളങ്കത ..ഓരോ നോട്ടത്തിലും പെരുമാറ്റത്തിലും ......
ഇനി ഒരല്‍പം പുറകിലേക്ക് പോകാം എന്റെ സുഹൃത്ത് എന്ന് പൂര്‍ണമായി
പറയാന്‍ പറ്റില്ല .പക്ഷെ കൌമാരകാലത്ത് വല വേദികളിലും..കളി സ്ഥലത്തും
അമ്പലകുളത്തിലും എന്നും ഒപ്പം ഉണ്ടാവാറുള്ള ഒരു സുഹൃത്ത് ..പല നാടകങ്ങളിലും
ചെറിയ വേഷങ്ങളില്‍ മുരളി (പേര് സാങ്കല്‍പ്പികം ) ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു
ഒരു സായംസന്ധ്യയില്‍ മുരളി ഞങ്ങളോട് പറഞ്ഞു ..എന്റെ കല്യാണം നിശ്ചയിച്ചു
പെണ്‍കുട്ടി തുളസി ..നിങ്ങള്‍ എല്ലാവരും സഹകരിച്ചു നന്നായി നടത്തിത്തരണം
ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി ..പ്രതേകിച്ചു ഒരു തൊഴിലും ഇല്ലാത്ത
മുരളി ..എങ്ങിനെ ഇതു സംഭവിച്ചു ..ഞങ്ങളുടെ മുഖഭാവം മനസിലാക്കി മുരളി
പറഞ്ഞു ....വലിയ വീട്ടിലെ പെണ്‍കുട്ടിയാണ് ..ഇഷ്ടം പോലെ സ്വത്തുണ്ട്
വിവാഹം കഴിഞ്ഞു എന്തെങ്കിലും ബിസിനസ് തുടങ്ങണം ..ഞങ്ങള്‍ സന്തോഷിച്ചു
വലിയ വിദ്യാഭാസം ഒന്നും ഇല്ലാത്ത മുരളി നന്നാവാന്‍ പോകുന്നു
വിവാഹ ശേഷം മുരളി ചെറിയ ബിസിനസ് തുടങ്ങി ..വല്ലപ്പോഴും
മാത്രമായി പരസ്പരം കാണലും സംസാരിക്കലും ...ബിസിനെസ്സില്‍
അനുജനെയും കൂട്ടി ...അവരുടെ വീട്ടിലെ എല്ലാവരും ഉയരങ്ങളിലേക്ക്
നടന്നുകയറി
എനിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടി എറണാകുളത്തിലേക്ക്
താമസം മാറ്റി ...വല്ലപ്പോഴും നാട്ടില്‍ ചെല്ലുമ്പോള്‍ മുരളിയെ കാണും ..കണ്ടാല്‍
മുരളി എന്നെ അവന്റെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ടുപോകും
തുളസിയുടെ നിഷ്കളങ്കസ്നേഹം കുറച്ചുനേരം അനുഭവിച്ച് അവര്‍ക്ക് നന്മകള്‍
വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് വിടപറയും ..അവര്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ ആയി
നന്നായി പഠിക്കും എന്ന് എനിക്ക് മനസിലാവുന്ന ഭാഷയില്‍ തുളസി
എപ്പോഴും പറയും ..അമ്പലത്തിലെ ദീപാരാധന തൊഴുതു മടങ്ങുമ്പോള്‍
ഒരുദിവസം ആ വാര്‍ത്ത വന്നു ..തുളസി മരിച്ചു ..അതൊരു കൊലപാതകം
ആയിരുന്നു ..മുരളി അവളെ സ്വത്തിനുവേണ്ടി ....പെട്രോള്‍ ഒഴിച്ച് തീകൊളുത്തി
കുഞ്ഞുങ്ങള്‍ കാണ്‍കെ .....പിന്നീടു അറിഞ്ഞു ..മുരളിയെ പോലിസ് അറസ്റ്റ് ചെയ്തു
ജാമ്യത്തില്‍ വിട്ടു ...ഒരുനാള്‍ നാട്ടില്‍ ചെന്നപ്പോള്‍ മുരളിയെ
അവന്റെ വീട്ടില്‍ വെച്ച് ഞാന്‍ കണ്ടു..പക്ഷെ മുഖത്തുപോലും നോക്കിയില്ല
ഞാന്‍ കടന്നുപോകവെ മുരളി പറഞ്ഞു ..എല്ലാവരും എന്നെ വെറുത്തു അല്ലെ ......
ഇനി കഥയുടെ പരിസമാപ്തി ...ഒരു ദിവസം സ്വന്തം മുറിയില്‍ മുരളി തൂങ്ങി
മരിച്ചു ....കച്ചവടം പൊളിഞ്ഞ അനിയന്‍ അമ്മയോട് വഴക്കിട്ടു ....അടുക്കളയില്‍
വെച്ച് ..കത്തുന്ന മണ്ണെണ്ണ സ്റൌവ് എടുത്തു "ഞാന്‍ ഇപ്പോള്‍ ചാകും... ചാകും "
എന്ന് പറഞ്ഞു അമ്മയെ ഭീഷണിപ്പെടുത്തവേ...അത് സ്വന്തം ശരീരത്തില്‍
വീണു അമ്മയുടെ മുന്‍പില്‍ വെച്ച് കത്തി മരിച്ചു ..........
താഴ്വാരം തേങ്ങി ...പക്ഷെ തുളസിയുടെ പൊട്ടിച്ചിരി ആ സമയത്ത് ഉയര്‍ന്നുവോ
കണ്ണില്‍ കത്തുന്ന പ്രതികാരദാഹവുമായി ...........
Thursday, April 7, 2011
Subscribe to:
Post Comments (Atom)
0 comments:
Post a Comment