മന്ത്രവാദം പഠിക്കണം ..വര്‍ണ കളങ്ങളും ഹോമമന്ത്രങ്ങളും ഒരു
ആവേശമായപ്പോള്‍ തേടിപോയി ഒരുപാട് ഗുരുനാഥന്മാരെ ...
അവരെ കുറിച്ച് എഴുതാന്‍ ഒരുപാടുണ്ട് ..പക്ഷെ ഇപ്പോള്‍ എന്റെ
ഓര്‍മയില്‍ തെളിയുന്നത് ഒരു മാന്ത്രികന്റെ രൂപമാണ് ....അദ്ദേഹം
എന്റെ ഗുരുവായിരുന്നില്ല .പക്ഷെ സ്നേഹ ബഹുമാനത്തോടെ
അല്ലാതെ ആളെ ഓര്‍ക്കാതിരിക്കാന്‍ പറ്റുന്നില്ല ...കാലം 1985
മീനമാസം ...അന്ന് ഞാന്‍ എന്റെ ഭാര്യവീട്ടില്‍ ആയിരുന്നു ....
കാരണം എന്റെ ഭാര്യ അന്ന് മൂത്തമകനെ പ്രസവിക്കാനായി
അവളുടെ വീട്ടില്‍ നില്‍ക്കുന്ന സമയം .ഏപ്രില്‍ ഏഴിന് ...അന്ന്
ഈസ്റ്റെര്‍ ആയിരുന്നു ..അവള്‍ എന്റെ മൂത്തമകനെ പ്രസവിച്ചു
അതിന്റെ അടുത്തദിവസം ഞാന്‍ എന്റെ അളിയന്റെ കൂടെ ഒരു
സ്ഥലം വരെ ചെന്നു..അതിനും ഒരു കാരണമുണ്ടായിരുന്നു
അളിയന്‍ ഒരു വലിയ കേസിന്റെ കുരുക്കില്‍ പെട്ട് വലയുന്ന
സമയം ...എന്നോട് പറഞ്ഞു ..പ്രഭ വാ ..ഒരു സ്ഥലം വരെ
പോകണം ...ചുമ്മാ ബോറടിച്ചു ഇരിക്കുന്ന ഞാന്‍ കൂടെ ചെന്നു
വഴിയില്‍ സ്കൂട്ടര്‍ നിര്‍ത്തി ഞങ്ങള്‍ ഒരു ചാരായഷാപ്പില്‍
കയറി ...ഒരു മണികൂര്‍ അവിടെ ചിലവഴിച്ചു പോകാന്‍ നേരം
അളിയന്‍ ഒരു കുപ്പി ചാരായം വാങ്ങി കയ്യില്‍ വെച്ചു. അത്
എന്തിന്നാണ് എന്നു ചോദിച്ച എന്നോട് ഒന്നും പറയാതെ
വണ്ടിയില്‍ കയറി ..പിന്നെ നിന്നത് ഒരു ചെറിയ ഓട്ടു പുരയുടെ
മുന്നില്‍ ..ഒന്നും മിണ്ടാതെ അളിയന്റെ പുറകില്‍ ഞാന്‍ ആ
വീട്ടില്‍ കയറി ..ഒരു മുറിയുടെ മൂലയില്‍ ഷര്‍ട്ടിടാതെ മെലിഞ്ഞു
ഉണങ്ങിയ ഒരു മനുഷ്യന്‍ .അളിയന്‍ ഭയഭക്തി ബഹുമാനത്തോടെ
കൊണ്ടുവന്ന ചാരായകുപ്പി ആളുടെ സമക്ഷം വെച്ചു ...എനിക്ക്
ഒന്നും മനസിലായില്ല ...മുറിയുടെ മൂലയില്‍ ചുരുട്ടിവെച്ച പായ
ആ മനുഷ്യന്‍ നീക്കി തന്നു അത് വിരിച്ചു അളിയനും ഞാനും
ഇരുന്നു ..അളിയന്‍ കൊടുത്ത ചാരായം നല്ല തണുത്ത വെള്ളം
കുടിക്കുന്നതുപോലെ ഒരു മിനിട്ടുകൊണ്ട് കുടിച്ചു കുപ്പി കാലിയാക്കി
ഒന്നും മിണ്ടാതെ കുറച്ചുനേരം ഇരുന്നു ...പിന്നെ വല്ലാത്ത ഒരു
ശബ്ദത്തില്‍ പറഞ്ഞു ...വേലപ്പാനാണ് പറയുന്നത് ..വിഷമിക്കേണ്ട
മോന്‍ കുറ്റമുക്തനാകും ...വേലപ്പനാണ് പറയുന്നത് ..'....
എനിക്ക് ചിരിവന്നു ..വകുപ്പ് 302 ...വെറുതെ വിടുംപോലും
എന്റെ ചിരികണ്ട് വേലപ്പന്‍ ഒരു പരിഹാസത്തോടെ പറഞ്ഞു
ചിരിച്ചോ ..ചിരിച്ചോ ....ഇന്നലെ ഒരു കുട്ടി ജനിച്ചില്ലേ..നന്നായി
കണ്ടുവോ ..ഞാന്‍ പറഞ്ഞു ..കണ്ടു ...വേലപ്പന്‍ പരിഹാസത്തോടെ
ചോദിച്ചു ..കണ്ടുവെന്നോ ....എന്നാ പറ ..കുട്ടിയുടെ വലതു കണ്ണിലെ
മറുക് കണ്ടുവോ ..ഞാന്‍ പറഞ്ഞു ..നോക്കിയില്ല ....വേലപ്പന്‍ പൊട്ടി
ചിരിച്ചു ...പോയി നോക്കിയിട്ട് വാ നാളെ ...........
ശരിയാണ് കുട്ടിയുടെ വലതു കണ്ണില്‍ ഒരു മറുക് .....പോയി ഞാന്‍
തനിയെ വേലപ്പനെ കാണാന്‍ ...ഒരു കുപ്പി ചാരായവുമായി
പതിവുപോലെ ഒറ്റവലിക്ക് കുടിച്ചുകൊണ്ട് വേലപ്പന്‍ പറഞ്ഞു
നിങ്ങള്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും ..സിനിമ നിര്‍മിക്കും
അറിയപ്പെടുന്ന ആള്‍ ആവും ...ഈ മന്ത്രം ജപിക്കൂ ..
.
സരസ്വതി ശുക്ല വര്‍ണാം സുസ്മിതം .....
കാലങ്ങള്‍ കഴിഞ്ഞു ...ഒരുപാട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു
ഇനി സിനിമ ...നടക്കുമോ ആ സ്വപ്നം ...സാധ്യമാകും ഉറപ്പാണ്
കാരണം വേലപ്പന്‍ പറഞ്ഞതെല്ലാം സംഭവിച്ചു ..അപ്പോള്‍ ഇതും
ഒരുദിവസം വേലപ്പെന്റെ വീട് അഗ്നി വളഞ്ഞു ...ഒരു തീനാളമായി
പോലിഞ്ഞില്ലാതായി ..കൂടെ വേലപ്പനും .........
Saturday, April 9, 2011
Subscribe to:
Post Comments (Atom)
0 comments:
Post a Comment