തിയതി പതിനൊന്നായി ഇനി നാല് ദിവസമേയുള്ളു വിഷുവിന്.....
വരാന്തയില്‍ ഇരുന്നു ഞാന്‍ ഓരോന്ന് ആലോചിച്ചു ..എന്തിനും
ഏതിനും പഴയ കാലത്തെ കാര്യങ്ങള്‍ പറയുകയാണ് എന്ന്
തോന്നുന്നതില്‍ തെറ്റില്ല ..പക്ഷെ ചിന്തകളില്‍ നിറയുന്ന ചില
കാര്യങ്ങള്‍ പറയാതെ വയ്യ ..അതുകൊണ്ട് വെറുതെ എഴുതുന്നു
എന്നു മാത്രം ...
ഇപ്പോഴുള്ള കുട്ടികള്‍ക്ക് മുന്‍ഗണന മാറി വരുന്നു ..അതില്‍
തെറ്റുപറയാന്‍ ഇല്ല ..ഒരു നാല്പതു വര്‍ഷം മുന്‍പ് ഒരു കോടി
ഷര്‍ട്ട് കിട്ടാന്‍ ഓണവും വിഷുവും വരണം ...കൈനീട്ടം
ആയി കിട്ടുന്ന നാണയ തുട്ടുകള്‍ക്ക് എന്തൊരു വിലയായിരുന്നു
ഇന്നു നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ പോക്കറ്റില്‍ കാണും
ഇരുപതു രൂപ എങ്കിലും ..പിന്നെ കൈനീട്ടം വെറും ഒരു
ചടങ്ങ് മാത്രമായി ..ആര്‍ക്കും യാതൊരു വിലയും ഇല്ല ...മറിച്ചു
ഞങ്ങള്‍ കുട്ടികള്‍ പൈസ കാണുന്നത് വിഷുവിനു മാത്രമാണ്
പിന്നെ ഉത്സവത്തിനും ...കിട്ടിയ പൈസ ചിലവാക്കാതെ
സൂക്ഷിക്കും എന്നെല്ലാം വലിയ തീരുമാനമെടുക്കും ..പക്ഷെ
വൈകുന്നേരം ആവില്ല അതിനുമുന്‍പ് തന്നെ തീര്‍ന്നിരിക്കും
അതിനും ഒരു കാരണമുണ്ട് ...വിഷുവിനു പടക്കം ഒരു ആവേശം
ആയിരുന്നു ..പക്ഷെ കൊതി തീരെ വാങ്ങാന്‍ അന്ന് പറ്റിയിരുന്നില്ല
അപ്പോള്‍ ആ വിഷമം തീര്‍ക്കാന്‍ കൈനീട്ടം കിട്ടിയ പൈസ കൊണ്ട്
വീണ്ടും വാങ്ങും മത്താപ്പും കമ്പിത്തിരിയും ...ഇപ്പോള്‍ ഒരു ചടങ്ങ്
പോലെ എല്ലാം ചെയ്യുന്നു ...കുട്ടികളോട് പടക്കത്തിന്റെ ലിസ്റ്റ്
എഴുതാന്‍ പറഞ്ഞിട്ട് ആര്‍ക്കും ഒരു താല്പര്യം ഇല്ല ..കാരണം
അവര്‍ക്ക് ആസ്വാദനം മറ്റു പലതിലും ആണ് ....അതില്‍ ഒരിക്കലും
തെറ്റ് പറയാന്‍ പറ്റില്ല ..ഇപ്പോള്‍ ഹോടലുകളില്‍ സാധാരണ
മസാല ദോശക്കു പകരം എന്തെല്ലാം വിഭവങ്ങള്‍ .....
വിഷു തലേന്ന് ഉറക്കം ഇല്ല ..കാരണം കണി കാണണം
കൈനീട്ടം എത്രകിട്ടും എന്ന ആശങ്ക ...പടക്കം പൊട്ടിക്കാന്‍
ഉള്ള കൊതി ...ഇപ്പോഴും ആ കൊതി മനസിന്റെ ഏതോ മൂലയില്‍
ഒളിഞ്ഞിരിക്കുന്നുണ്ട് ....
അങ്ങിനെ എത്ര എത്ര ആഗ്രഹങ്ങള്‍ .......സാധിക്കാതെ പോയ
ഒരുപാട് ആഗ്രഹങ്ങള്‍ ..അങ്ങിനെ പൂര്‍ത്തികരിക്കാന്‍ സാധിക്കാതെ
പോയ ഒരുപാടാഗ്രഹങ്ങള്‍ ഒരു പുതു ജന്മത്തിന് വഴി തുറക്കുമോ ....

0 comments:
Post a Comment