പോകുന്നു മരണത്തിന്‍ ഇരുണ്ട ഗുഹതന്‍
ഇടനാഴിയിലൂടെ തെളിയുന്ന
കടും നീലവെട്ടം മാത്രം മുന്നില്‍
കാണുന്നില്ല മുന്നില്‍ മറ്റൊന്നും
കേള്‍ക്കുന്നില്ലൊരു സ്വരവും
മറയുന്നുവോ ഈ തീരത്തുനിന്ന് ഞാന്‍
മായുന്നുവോ ഒരു ജന്മസ്മൃതികള്‍
പോകുന്നു പ്രകാശഗോപുരം തേടി
മഞ്ഞിന്‍താഴ്വാരംകടന്നു പിന്നെ
മേഘപാളികള്‍ വീഥിയൊരുക്കും
സൂര്യലോകത്തിനപ്പുറമേകനായി
ഇതു ദേവയാനമോ അതോ പിതൃയാനമോ
പോകുന്നതെവിടെക്ക് ഞാന്‍ സ്വര്‍ണ
അരുവികളൊഴുകുംസ്വര്‍ഗത്തിലേക്കോ
ചന്ദ്രലോകത്തേക്കോ അതോയകലെ
ത്തെളിയുംനക്ഷത്രലോകത്തെക്കോ
പാപങ്ങളെരിയും നരകത്തിലേക്കോ
കാത്തിരിക്കണമിനിഎത്രനാള്‍ ഈ
പ്രകാശഗോപുരം തന്‍വാതില്‍തുറക്കാന്‍
തളിരായി പൂവായി ഫലമായി
പിന്നെ അത്മതെജസ്സായി പുണ്യ
യോനിയില്‍ വീണ്ടും പിറക്കാന്‍
Saturday, May 7, 2011
Subscribe to:
Post Comments (Atom)
0 comments:
Post a Comment