സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത വീട്ടിലെ ഓരോ മുറിയിലും
കരിമ്പടം പുതച്ചുറങ്ങി ..പരസ്പരം അറിയാത്തപോലെ ഓരോ
മുറിയിലും ഓരോരുത്തര്‍ അവരവരുടെ ലോകത്തില്‍ ...മായയും
തന്റെ മുറിയില്‍ തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്കു നോക്കി
ഇടവപാതിയുടെ മഴമേഘങ്ങള്‍ വര്‍ണപൊലിമയോടെ
എഴുന്നള്ളുന്നു .സാധാരണ ഈ ദിവസങ്ങള്‍ എത്ര മനോഹരം
പക്ഷെ ഇപ്പോള്‍ നിര്‍വികാരത മാത്രം
ഇനി തന്റെ ലോകത്ത് ആരും വരാനില്ല ..എല്ലാം അവസാനിച്ചു
.തുറന്നുവെച്ച കമ്പ്യൂട്ടര്‍ കീപാഡില്‍ വിരലുകള്‍ ഒഴുകി നടന്നു
ഫേസ് ബുക്കില്‍ അവള്‍ എഴുതി
ഞാന്‍ പോകുന്നു ...ഒരിക്കലും ഇനി ഒരു തിരിച്ചുവരവുണ്ടാവില്ല
അവള്‍ മോതിരവിരലില്‍ പതുക്കെ തലോടി ..ഇല്ല ..ഇന്നലെ
വരെ തന്റെ വിരലില്‍ കിടന്ന മോതിരം അവിടെ ഇല്ല . പകരം
വെളുത്ത ഒരു അടയാളം മാത്രമായി അതു തന്നെ തന്നെ തുറിച്ചു നോക്കുന്നു
വേണ്ട ...ഒന്നും ഓര്‍ക്കേണ്ട ...ഫേസ് ബുക്കിന്റെ താളുകളില്‍
നിന്നും പരിചയപെട്ട ദീപു ..സ്വപ്‌നങ്ങള്‍ പങ്കുവെച്ച ഒരുപാട്
ദിവസങ്ങള്‍ ..നിര്‍വൃതി പകര്‍ന്ന രാവുകളും സ്വപ്നങ്ങളും തന്റെ
സൌന്ദര്യം ദീപുവിനെ അത്രകണ്ട് മത്തു പിടിപ്പിച്ചിരുന്നു ..ഓരോ
സന്ദേശങ്ങളിലും ദീപു എഴുതും..മായാ നിന്റെ സൌന്ദര്യം
എനിക്ക് മാത്രം ....നിന്നെ വേറെ ആര്‍ക്കും ഞാന്‍ വിട്ടുകൊടുക്കില്ല
വിവാഹ ആലോചനയുമായി ദീപുവും വീടുകാരും വന്നു
ആര്‍ക്കും എതിര്‍പ്പില്ല . അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍
ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍ ..വിവാഹാനന്തരം അമേരിക്കയില്‍
ജീവിതത്തിനു ഇത്രത്തോളം സൌന്ദര്യമോ ?
വിവാഹ നിശ്ചയം കഴിഞ്ഞു ..നിറപറയും നിലവിളക്കും
സാക്ഷിയായി മോതിരം മാറ്റി ...വിവാഹം ഒരു വര്‍ഷം
കഴിഞ്ഞുമാത്രം ..തന്റെ പഠനം പൂര്‍ത്തിയാക്കണം
ദീപുവിനു നിര്‍ബന്ധം ഉണ്ടായിരുന്നു
വിരഹം കാര്‍ന്നു തിന്നാന്‍ തുടങ്ങിയ ദിനങ്ങളില്‍
ആശ്വാസമായി വെബ് കാമറയും സംസാരവും
സംസാരം ഭാവിയെപറ്റിമാത്രം..കാലം സ്തംഭിച്ചു
നില്‍ക്കുകയാണോ ..ഇനിയും എത്രനാള്‍ ഈ വിരഹം ?
സംസാരിക്കാന്‍ വിഷയം നഷ്ടപ്പെട്ടപ്പോള്‍ ദീപു
ആവശ്യപെട്ടു ..എനിക്ക് നിന്നെ കാണണം ..നിന്നെ
മുഴുവനായി ...ആദ്യം മടിയായിരുന്നു ..പിന്നെ പതുക്കെ
പതുക്കെ വഴങ്ങികൊടുക്കുമ്പോള്‍ അറിയാതെ
ആദ്യരാത്രിയുടെ മാധുര്യം നുകരുകയായിരുന്നു
നേരം പുലരുവോളം..പിന്നെ അതില്ലാതെ പറ്റില്ല
എന്നാ വല്ലാത്ത അവസ്ഥയില്‍ എത്തി ......
ദിവസങ്ങള്‍ മാസങ്ങളായി ദീപു പിന്നെ പിന്നെ
ആവശ്യപ്പെടാതെയായി ..നിരാശ ഉണ്ടായി .എന്നാലും
ദിവസവും കാണും ..അതുമാത്രമായി ആശ്വാസം
ഒരു ദിവസം ഞെട്ടലോടെ അവള്‍ കാമറയില്‍
ദീപുവിനെ കണ്ടു ഒപ്പം ചെമ്പന്‍ മുടിയും നീലകണ്ണുകളും
ഉള്ള ഒരു കൊച്ചു സുന്ദരിയെ ..ദീപു പരിചയപ്പെടുത്തി
മായ പ്ലീസ് മീറ്റ് മൈ ഫ്രണ്ട് മാഗി ...ഷി ഈസ് സൊ
ക്ലോസ് ടു മി .....അവനെ വരിഞ്ഞു മുറുക്കുന്നു ചുംബിക്കുന്നു
മായ ഡോണ്ട് ബി സില്ലി സീ ആന്‍ഡ് എന്‍ജോയ്..
ആദ്യരാത്രിയുടെ മുല്ലപൂക്കള്‍ മനസ്സില്‍ വാടികരിഞ്ഞപ്പോള്‍
ദീപുവിന്റെ സ്വരം വീണ്ടും ..യു വില്‍ ആള്‍സോ ഗെറ്റ് ഗുഡ്
ഫ്രണ്ട്സ് ലൈക് ദിസ് ..പ്ലീസ് വെയിറ്റ് ..ഐ അം കമിംഗ്
ഷോര്‍ട്ട്ലി ....
മഴമേഘങ്ങള്‍ പെയ്തിറങ്ങി ......അവള്‍ മുറ്റത്തിറങ്ങി
നിന്നു ...ഇനി ഈ മഴ എനിക്കന്യം ..മിന്നലിന്റെ
നീല വെളിച്ചത്തില്‍ അവള്‍ നടന്നുനീങ്ങി ഏതോ
പുതിയലോകം തേടി .......................
Monday, May 30, 2011
Subscribe to:
Post Comments (Atom)
0 comments:
Post a Comment