സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത വീട്ടിലെ ഓരോ മുറിയിലും
കരിമ്പടം പുതച്ചുറങ്ങി ..പരസ്പരം അറിയാത്തപോലെ ഓരോ
മുറിയിലും ഓരോരുത്തര്‍ അവരവരുടെ ലോകത്തില്‍ ...മായയും
തന്റെ മുറിയില്‍ തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്കു നോക്കി
ഇടവപാതിയുടെ മഴമേഘങ്ങള്‍ വര്‍ണപൊലിമയോടെ
എഴുന്നള്ളുന്നു .സാധാരണ ഈ ദിവസങ്ങള്‍ എത്ര മനോഹരം
പക്ഷെ ഇപ്പോള്‍ നിര്‍വികാരത മാത്രം
ഇനി തന്റെ ലോകത്ത് ആരും വരാനില്ല ..എല്ലാം അവസാനിച്ചു
.തുറന്നുവെച്ച കമ്പ്യൂട്ടര്‍ കീപാഡില്‍ വിരലുകള്‍ ഒഴുകി നടന്നു
ഫേസ് ബുക്കില്‍ അവള്‍ എഴുതി
ഞാന്‍ പോകുന്നു ...ഒരിക്കലും ഇനി ഒരു തിരിച്ചുവരവുണ്ടാവില്ല
അവള്‍ മോതിരവിരലില്‍ പതുക്കെ തലോടി ..ഇല്ല ..ഇന്നലെ
വരെ തന്റെ വിരലില്‍ കിടന്ന മോതിരം അവിടെ ഇല്ല . പകരം
വെളുത്ത ഒരു അടയാളം മാത്രമായി അതു തന്നെ തന്നെ തുറിച്ചു നോക്കുന്നു
വേണ്ട ...ഒന്നും ഓര്‍ക്കേണ്ട ...ഫേസ് ബുക്കിന്റെ താളുകളില്‍
നിന്നും പരിചയപെട്ട ദീപു ..സ്വപ്‌നങ്ങള്‍ പങ്കുവെച്ച ഒരുപാട്
ദിവസങ്ങള്‍ ..നിര്‍വൃതി പകര്‍ന്ന രാവുകളും സ്വപ്നങ്ങളും തന്റെ
സൌന്ദര്യം ദീപുവിനെ അത്രകണ്ട് മത്തു പിടിപ്പിച്ചിരുന്നു ..ഓരോ
സന്ദേശങ്ങളിലും ദീപു എഴുതും..മായാ നിന്റെ സൌന്ദര്യം
എനിക്ക് മാത്രം ....നിന്നെ വേറെ ആര്‍ക്കും ഞാന്‍ വിട്ടുകൊടുക്കില്ല
വിവാഹ ആലോചനയുമായി ദീപുവും വീടുകാരും വന്നു
ആര്‍ക്കും എതിര്‍പ്പില്ല . അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍
ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍ ..വിവാഹാനന്തരം അമേരിക്കയില്‍
ജീവിതത്തിനു ഇത്രത്തോളം സൌന്ദര്യമോ ?
വിവാഹ നിശ്ചയം കഴിഞ്ഞു ..നിറപറയും നിലവിളക്കും
സാക്ഷിയായി മോതിരം മാറ്റി ...വിവാഹം ഒരു വര്‍ഷം
കഴിഞ്ഞുമാത്രം ..തന്റെ പഠനം പൂര്‍ത്തിയാക്കണം
ദീപുവിനു നിര്‍ബന്ധം ഉണ്ടായിരുന്നു
വിരഹം കാര്‍ന്നു തിന്നാന്‍ തുടങ്ങിയ ദിനങ്ങളില്‍
ആശ്വാസമായി വെബ് കാമറയും സംസാരവും
സംസാരം ഭാവിയെപറ്റിമാത്രം..കാലം സ്തംഭിച്ചു
നില്‍ക്കുകയാണോ ..ഇനിയും എത്രനാള്‍ ഈ വിരഹം ?
സംസാരിക്കാന്‍ വിഷയം നഷ്ടപ്പെട്ടപ്പോള്‍ ദീപു
ആവശ്യപെട്ടു ..എനിക്ക് നിന്നെ കാണണം ..നിന്നെ
മുഴുവനായി ...ആദ്യം മടിയായിരുന്നു ..പിന്നെ പതുക്കെ
പതുക്കെ വഴങ്ങികൊടുക്കുമ്പോള്‍ അറിയാതെ
ആദ്യരാത്രിയുടെ മാധുര്യം നുകരുകയായിരുന്നു
നേരം പുലരുവോളം..പിന്നെ അതില്ലാതെ പറ്റില്ല
എന്നാ വല്ലാത്ത അവസ്ഥയില്‍ എത്തി ......
ദിവസങ്ങള്‍ മാസങ്ങളായി ദീപു പിന്നെ പിന്നെ
ആവശ്യപ്പെടാതെയായി ..നിരാശ ഉണ്ടായി .എന്നാലും
ദിവസവും കാണും ..അതുമാത്രമായി ആശ്വാസം
ഒരു ദിവസം ഞെട്ടലോടെ അവള്‍ കാമറയില്‍
ദീപുവിനെ കണ്ടു ഒപ്പം ചെമ്പന്‍ മുടിയും നീലകണ്ണുകളും
ഉള്ള ഒരു കൊച്ചു സുന്ദരിയെ ..ദീപു പരിചയപ്പെടുത്തി
മായ പ്ലീസ് മീറ്റ് മൈ ഫ്രണ്ട് മാഗി ...ഷി ഈസ് സൊ
ക്ലോസ് ടു മി .....അവനെ വരിഞ്ഞു മുറുക്കുന്നു ചുംബിക്കുന്നു
മായ ഡോണ്ട് ബി സില്ലി സീ ആന്‍ഡ് എന്‍ജോയ്..
ആദ്യരാത്രിയുടെ മുല്ലപൂക്കള്‍ മനസ്സില്‍ വാടികരിഞ്ഞപ്പോള്‍
ദീപുവിന്റെ സ്വരം വീണ്ടും ..യു വില്‍ ആള്‍സോ ഗെറ്റ് ഗുഡ്
ഫ്രണ്ട്സ് ലൈക് ദിസ് ..പ്ലീസ് വെയിറ്റ് ..ഐ അം കമിംഗ്
ഷോര്‍ട്ട്ലി ....
മഴമേഘങ്ങള്‍ പെയ്തിറങ്ങി ......അവള്‍ മുറ്റത്തിറങ്ങി
നിന്നു ...ഇനി ഈ മഴ എനിക്കന്യം ..മിന്നലിന്റെ
നീല വെളിച്ചത്തില്‍ അവള്‍ നടന്നുനീങ്ങി ഏതോ
പുതിയലോകം തേടി .......................
Monday, May 30, 2011
Wednesday, May 25, 2011
കാലപ്രവാഹം
കരിപ്പുക തുപ്പി മതിയായ ട്രെയിന്‍ സ്റ്റേഷനില്‍ നിന്നു
പരിഭ്രമിച്ചു ഒരു കുട്ടി അതില്‍ നിന്നും ഇറങ്ങി ..കാത്തുനിന്ന
ആളുടെ കൂടെ റെയില്‍വേ സ്റ്റേഷന്‍ കടന്നു നീണ്ട നിരയായി
കിടക്കുന്ന സൈക്കിള്‍ റിക്ഷകളില്‍ ഒന്നില്‍ കയറി ...ടാറ്റ നഗര്‍
ടാറ്റയുടെ പ്ലാന്റില്‍ നിന്നും ആകാശത്ത് ചുവപ്പും മഞ്ഞയും പച്ചയും കലര്‍ന്ന വെളിച്ചം
നിലക്കാതെ വര്‍ണ പ്രപഞ്ചം തീര്‍ക്കുന്നു ...
പിന്നെ ഏതാനും മാസം അപരിചിതമായ നാട്ടില്‍ ..കൂടെ വന്ന എന്റെ ഒരു പഴയ സുഹൃത്തിന്റെ
സുഹൃത്തായ ഗംഗാധരന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ ശാന്തയും മോള്‍ രാജിയും
പിന്നെ ഞാനും .
.അവിടെ വേരുകള്‍ ഓടിയില്ല ..നാട്ടിലേക്കു മടങ്ങി
പിന്നീട് അറിഞ്ഞു ..ഗംഗാധരന്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുമ്പോള്‍
വണ്ടി മുട്ടി മരിച്ചു ..അവര്‍ അവിടെ നിന്നും നാട്ടിലേക്ക് മടങ്ങി
നീണ്ട മുപ്പതു വര്‍ഷങ്ങള്‍ ..ഓര്‍മയില്‍ ശാന്ത ചേച്ചിയുടെ മുഖം
വല്ലപ്പോഴും തെളിയും ..പറക്ക മുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളുമായി
അവര്‍ എവിടെ ജീവിക്കുന്നു ..അറിയാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു
അന്വേഷിച്ചില്ല ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ....ഒടുവില്‍ മുപ്പതു
വര്‍ഷങ്ങള്‍ കടന്നു പോയി ..അഡ്രസ് കണ്ടെത്തി ..ഞാന്‍ പോന്നതിനു
ശേഷം പിറന്ന കുഞ്ഞുങ്ങളുമായി ചെന്നയില്‍ ...
പക്ഷെ നിയോഗം ..ഞാന്‍ ഇന്ന് ശാന്ത ചേച്ചിയുടെ മകളുടെ
വിവാഹത്തിന് പങ്കെടുത്തു..കണ്ടയുടന്‍ പ്രഭ ...അല്ലെ ? ...ചേര്‍ത്തുനിര്‍ത്തി
സ്നേഹം പകര്‍ന്നു തന്നപ്പോള്‍ ഞാന്‍ വീണ്ടും ആ കുട്ടിയായി
സ്നേഹത്തിന്റെ ആഴവും പരപ്പും നന്നായി അറിഞ്ഞ കുറച്ചു നേരം
ഈറന്‍ കണ്ണുകളുമായി യാത്ര പറഞ്ഞു പിന്‍ സീറ്റില്‍ കണ്ണുകള്‍
അടച്ചു കിടന്നപ്പോള്‍ ഒഴുകിയ കണ്ണുനീര്‍ ...ഡ്രൈവര്‍ കാണാതെ
തുടച്ചു ..കാലപ്രവാഹം ...

Sunday, May 8, 2011
മഴ പെയ്തിറങ്ങുമ്പോള്‍
രാത്രിമഴയുടെ ശക്തിയായ ആരവം
അപ്പോള്‍ പ്രാണപ്രേയസിയെ മാറോടു ചേര്‍ത്ത്
ഒരാലസ്യത്തില്‍ പൊതിഞ്ഞു കിടക്കുമ്പോള്‍
മഴ എത്ര വലിയ അനുഭൂതി
കുഞ്ഞുനാളില്‍ചുവപ്പും മഞ്ഞയും പച്ചയും
നിറമുള്ള തുണികള്‍ കൊണ്ടുള്ള കുടകള്‍
അതും എടുത്തു മഴയില്‍ വട്ടത്തില്‍ ചുറ്റി
കമ്പികളിലൂടെ വട്ടത്തില്‍ ചിതറി തെറിക്കുന്ന
മഴത്തുള്ളികള്‍ അതൊരു കൌതുകം
ഇടവം പാതി കഴിഞ്ഞാല്‍ രാത്രിയില്‍ കേള്‍ക്കാം
പാടത്തു നിന്നും തവളകളുടെയും ചീവീടുകളുടെയും
നിലക്കാത്ത "ഗാനപ്രവാഹം "
അപ്പോള്‍ പാടവരമ്പത്ത് തവളയെ പിടിക്കാന്‍
രാത്രിയില്‍ ഗ്യാസ് വെളിച്ചവുമായി നീങ്ങുന്ന
സംഘം നല്ലൊരു മഴ കാഴ്ച
മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ഒരു കുട കീഴില്‍ പ്രിയപ്പെട്ട
എന്റെ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ചു മഴനനയാതെ
പാടവരമ്പത്തൂടെ നടക്കുമ്പോള്‍ അവളുടെ പാദങ്ങളില്‍
ചിന്നി ചിതറി വീഴുന്ന മഴത്തുള്ളികള്‍ മഴ ഇപ്പോള്‍
ഒരു തേങ്ങലാകുന്നുവോ ?
കോരിച്ചൊരിയുന്ന കര്‍ക്കിടമഴയില്‍
ചിത മുനിഞ്ഞുകത്തുന്നു ഒപ്പം
മരണത്തിന്റെ കണ്ണീരും
പാലക്കാടന്‍ ഇടവഴികളിലൂടെ "കൊടും പാപിയെ "
കെട്ടിവലിക്കും മഴ പെയ്യുവാന്‍ഒരു വിശ്വാസം
മഴക്ക് മുന്‍പുള്ള ഒരു കാഴ്ച
തറവാട്ടിലെ നടുമുറ്റത്ത് വലിയ ചെമ്പുപാത്രങ്ങളില്‍
വെള്ളം വീഴുന്നതിന്റെ ശബ്ദം
മഴ ശക്തമായാല്‍ ചെറുകുളങ്ങള്‍ നിറഞ്ഞു ചെറിയ
തോടുകളിലൂടെ വെള്ളം ഒഴുകും അതിലൂടെ നിറയെ
പരല്‍ മീനുകള്‍ അപ്പോഴും മഴ പെയ്തുകൊണ്ടേയിരിക്കും
തോട്ടുവക്കില്‍ കുടയും ചൂടി പിന്നെ ആ കുട വലയാക്കി
പരല്‍മീനുകളെ പിടിച്ചു ഹോര്‍ലിക്സ് കുപ്പിയെ അക്വേറിയം
ആക്കിയ ബാല്യം മഴ ഒരു വികാരമാകുന്നു
രാത്രിമഴയില്‍ ഇലക്ട്രിക് കമ്പികള്‍ക്ക് മുകളില്‍
ചിന്നി തെറിക്കുന്ന നീല വെളിച്ചം നല്ലൊരു
മഴ കാഴ്ച
മഴ ഒരാഴ്ച കഴിഞ്ഞാല്‍ പറമ്പില്‍ നിറയെ പുല്ലുകള്‍
വളര്‍ന്നു നില്‍ക്കും അതിന്റെ തുമ്പത്ത് നിറയെ
മഴത്തുള്ളികള്‍ ആര്‍ത്തിയോടെ പശുക്കള്‍ ആ പുല്ലു കടിച്ചുമുറിക്കുമ്പോള്‍
കേള്‍ക്കാം ഒരു താളം മഴയ്ക്ക് ഒരു ആദിതാളം
ഒലവക്കോട് റെയില്‍വേ കോളനി നിരനിരയായി
വീടുകള്‍ പുറകില്‍ ഭംഗിയുള്ള വെള്ളച്ചാല്‍
അതില്‍ കലങ്ങിമറിഞ്ഞു പോകുന്ന മഴവെള്ളം
അതിനരികെ കുടയും പിടിച്ചു ഒഴുക്കുവെള്ളത്തില്‍
കാലുകള്‍ ഇട്ടു രസിച്ചിരുന്ന നാളുകള്‍ ..കൂടെ
ജയകൃഷ്ണനും പ്രീതയും ഷീലയും രമയും മോഹനനും
രാധയും സുധീറും വേണുവും ഓര്‍മകളില്‍ ഞാന്‍ ഒരു
അഞ്ചു വയസുകാരന്‍
ഹേമാംബിക സംസ്കൃത സ്കൂള്‍ പോകുന്ന വഴിയില്‍
പാടത്തിനരികില്‍ നിറയെ താമരപൂക്കള്‍ വിരിഞ്ഞു
നിന്നിരുന്ന ഒരു കുളം അതിലേക്കു മഴ പെയ്തിറങ്ങുമ്പോള്‍
തുള്ളിച്ചാടുന്ന കുളത്തിന്റെ ആത്മാവ്
മഴ തിമര്‍ത്തു പെയ്യുന്നു അടുക്കളയിലെ പുക ആകാശത്തു
അലിയാതെ പരന്നു കിടക്കുന്നു തോട്ടരികിലെ മാവിന്‍ തുമ്പത്ത്
ഒരു മാങ്ങ കറുത്ത കുത്തുകള്‍ വീണു താഴെ വീഴാതെ
ഒരു മാമ്പഴകാലത്തിന്റെ ഓര്‍മയും പേറി

Saturday, May 7, 2011
സ്മൃതികള്‍ മറയുമ്പോള്‍
പോകുന്നു മരണത്തിന്‍ ഇരുണ്ട ഗുഹതന്‍
ഇടനാഴിയിലൂടെ തെളിയുന്ന
കടും നീലവെട്ടം മാത്രം മുന്നില്‍
കാണുന്നില്ല മുന്നില്‍ മറ്റൊന്നും
കേള്‍ക്കുന്നില്ലൊരു സ്വരവും
മറയുന്നുവോ ഈ തീരത്തുനിന്ന് ഞാന്‍
മായുന്നുവോ ഒരു ജന്മസ്മൃതികള്‍
പോകുന്നു പ്രകാശഗോപുരം തേടി
മഞ്ഞിന്‍താഴ്വാരംകടന്നു പിന്നെ
മേഘപാളികള്‍ വീഥിയൊരുക്കും
സൂര്യലോകത്തിനപ്പുറമേകനായി
ഇതു ദേവയാനമോ അതോ പിതൃയാനമോ
പോകുന്നതെവിടെക്ക് ഞാന്‍ സ്വര്‍ണ
അരുവികളൊഴുകുംസ്വര്‍ഗത്തിലേക്കോ
ചന്ദ്രലോകത്തേക്കോ അതോയകലെ
ത്തെളിയുംനക്ഷത്രലോകത്തെക്കോ
പാപങ്ങളെരിയും നരകത്തിലേക്കോ
കാത്തിരിക്കണമിനിഎത്രനാള്‍ ഈ
പ്രകാശഗോപുരം തന്‍വാതില്‍തുറക്കാന്‍
തളിരായി പൂവായി ഫലമായി
പിന്നെ അത്മതെജസ്സായി പുണ്യ
യോനിയില്‍ വീണ്ടും പിറക്കാന്‍
ഇടനാഴിയിലൂടെ തെളിയുന്ന
കടും നീലവെട്ടം മാത്രം മുന്നില്‍
കാണുന്നില്ല മുന്നില്‍ മറ്റൊന്നും
കേള്‍ക്കുന്നില്ലൊരു സ്വരവും
മറയുന്നുവോ ഈ തീരത്തുനിന്ന് ഞാന്‍
മായുന്നുവോ ഒരു ജന്മസ്മൃതികള്‍
പോകുന്നു പ്രകാശഗോപുരം തേടി
മഞ്ഞിന്‍താഴ്വാരംകടന്നു പിന്നെ
മേഘപാളികള്‍ വീഥിയൊരുക്കും
സൂര്യലോകത്തിനപ്പുറമേകനായി
ഇതു ദേവയാനമോ അതോ പിതൃയാനമോ
പോകുന്നതെവിടെക്ക് ഞാന്‍ സ്വര്‍ണ
അരുവികളൊഴുകുംസ്വര്‍ഗത്തിലേക്കോ
ചന്ദ്രലോകത്തേക്കോ അതോയകലെ
ത്തെളിയുംനക്ഷത്രലോകത്തെക്കോ
പാപങ്ങളെരിയും നരകത്തിലേക്കോ
കാത്തിരിക്കണമിനിഎത്രനാള്‍ ഈ
പ്രകാശഗോപുരം തന്‍വാതില്‍തുറക്കാന്‍
തളിരായി പൂവായി ഫലമായി
പിന്നെ അത്മതെജസ്സായി പുണ്യ
യോനിയില്‍ വീണ്ടും പിറക്കാന്‍
Subscribe to:
Posts (Atom)