കേള്‍ക്കുന്നു നിളതന്‍ മാറില്‍ ചിതറി
വീഴുമരിമണികള്‍ തന്‍രോദനം
കാണുന്നു ഞാന്‍ തീരത്തു കേഴുന്ന
ആത്മാക്കള്‍ തന്‍ ഇത്തിരി നീലവെട്ടം
ഒഴുകുന്ന ദ്രവിച്ച ജാതകകെട്ടുകള്‍
തുണ്ടിലയും ചുവന്ന പൂക്കളും
ക്ഷേത്രപിണ്ഡത്തിൽ എള്ളും
ചന്ദനവും കറുകയുമാവാഹിച്ച
ലക്ഷ്മീനാരായണ പ്രതിമയും
മറയുകയാണീ തീരത്തുനിന്നും
കരയുന്നുവല്ലോ പറക്കമുറ്റാത്ത പൊന്നുമോള്‍
അമ്മതന്‍ ഈറന്‍മുണ്ടില്‍ മുഖംപൊത്തി
വിശന്നിട്ടാണോ അച്ഛനെകാണാനാണോ
0 comments:
Post a Comment