ഡിസംബറിലെ മഞ്ഞുവീഴുന്ന തണുത്ത കാറ്റുവീശുന്ന
രാത്രിയുടെ ആദ്യയാമത്തില്‍ ചൂട്ടിന്റെ കത്തുന്ന
വെളിച്ചത്തില്‍ പള്ളിയിലേക്കുള്ള യാത്ര ..മങ്ങിയ
നക്ഷത്ര വിളക്കുകള്‍ കത്തുന്ന വരിയോരങ്ങളില്‍
ഇന്നത്തെപോലെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണനക്ഷത്രങ്ങള്‍
അന്നില്ലായിരുന്നു...വീടുകളില്‍ മുളയും വര്‍ണകടലാസും
കൊണ്ട് നിര്‍മിച്ചു മെഴുകുതിരിയോ .റാന്തല്‍ വിളക്കോ
മിന്നി കത്തുന്ന നക്ഷത്രങ്ങള്‍ ..മരങ്ങളുടെ ഉയര്‍ന്ന
കൊമ്പുകളില്‍ അത് കാറ്റത്ത് ആടികൊണ്ടിരിക്കും ..ഗ്യാസ്
വിളക്കുകളുടെ അകമ്പടിയോടെ നടന്നു നീങ്ങുന്ന
കരോള്‍ സംഘങ്ങള്‍ ....അകമ്പടിയായി രാക്കിളികളുടെ
ഗാനങ്ങളും .....
എനിക്ക് എന്നും പ്രിയപെട്ടതായിരുന്നു പള്ളിയും
അവിടെനിന്നും മുഴങ്ങുന്ന മണിനാദവും
എന്നും പ്രിയപെട്ടതായിരുന്നു രാത്രിയിലെ
കുര്‍ബാന
ഓര്‍മയില്‍ ഇന്നും പാലക്കാടന്‍ കാറ്റിന്റെ
മൂളിച്ചയും പനംപട്ടകളില്‍ കാറ്റുവീശുമ്പോള്‍ ഉണ്ടാകുന്ന
അസുരസംഗീതവും ഒപ്പം പള്ളിയിലെ വാദ്യസംഗീതവും
ഒന്നുചെരുമ്പോള്‍ ഉണ്ടാകുന്ന ഒരു വല്ലാത്ത അനുഭൂതി മനസ്സില്‍
ഇപ്പോളും ഒരുകുറവുമില്ലാതെ നിലനിക്കുന്നു കൌമാരത്തിന്റെ
ചാപല്യം നിറഞ്ഞ മനസ്സില്‍ എല്ലാവര്‍ണങ്ങളും അനുഭൂതികള്‍ തരുന്ന
കാലം ..തലയില്‍ സാരീ പുതച്ചു വരുന്ന അമ്മമാരുടെ
കൂടെ വരുന്ന സുന്ദരിമാരുടെ അടക്കിചിരികളും കുട്ടികളുടെ
കളിതമാശകളും മനസ്സില്‍ ......
മഞ്ഞുവീഴുന്നരാവുകളില്‍ പരക്കുന്ന പനാമയുടെയും
ചാര്‍മിനാറിന്റെയും സ്സിസ്സെര്സിന്റെയും മണം വഴിനീളെ അന്ന്
അകമ്പടിയായി ഉണ്ടാകും
ധനുമാസം ഒട്ടുമിക്കവീടുകളുടെയും
മുറ്റം ചാണകം മെഴുകും അതിന്റെ കറുത്ത മാറില്‍ വീണുകിടക്കും
അരളിയിലെ വെള്ളപൂക്കള്‍
മഴമാറി തെളിഞ്ഞ ആകാശവും
മിന്നിമറയുന്ന താരകങ്ങളും പാതിരാ തണുപ്പും ..കൂടെ xxx ന്റെ
ലഹരി സിരകളിലും ഏറ്റുവാങ്ങി കുന്നന്‍ പാറയുടെ മുകളില്‍
ചിലവഴിച്ച ക്രിസ്തുമസ് രാവുകള്‍ ...കഞ്ചാവിന്റെ ലഹരിയില്‍
മറ്റൊരുലോകം ..അവിടെ ഒരുപാട് വേദനകള്‍ മറന്ന
രാവുകള്‍ ...'ഹൃദയത്തിന്‍ രോമാഞ്ചം സ്വരരാഗഗംഗയായി "..
തീര്‍ന്ന യാമങ്ങള്‍ ...............
ഒരുതിരിച്ചുപോക്കില്ല എന്നറിയാം .....
എല്ലാം ഒരു തിരിച്ചറിയല്‍ ആകുന്നു
പ്രിയപെട്ട കുറേപേര്‍ യാത്രപറഞ്ഞു
കൂടെ എനിക്ക് പ്രിയപ്പെട്ട ഒരു കൂട്ടുകാരിയും
ക്രിസ്തുമസ് ദിവസങ്ങള്‍ എനിക്ക് നല്‍കിയ
എന്റെ ഏറ്റവും പ്രിയപ്പെട്ടവള്‍
ഈ ക്രിസ്തുമസ് രാത്രിയില്‍ വെറുതെ
ഓര്‍ക്കുന്നു ..ഇനി ഏതു ജന്മം കാണും നമ്മള്‍