ആശുപത്രിയുടെ ശീതികരിച്ചമുറിയില്‍ വെട്ടിമുറിച്ച തന്റെ
ഹൃദയത്തെകുറിച്ചുമാത്രം ചിന്തിച്ചു ചിന്തിച്ചു അയാള്‍ പരവശനായി
അര്‍ദ്ധബോധാവസ്ഥയില്‍ തന്റെ കഴിഞ്ഞ കാലത്തേകുറിച്ച്
അയാള്‍ വെറുതെ ചിന്തിച്ചു ..എത്രപേരുടെ എത്രമാത്രം പണം
പലിശയായി താന്‍ പിടിച്ചുവാങ്ങിച്ചു ..എന്നിട്ടെന്തു നേടി ..ഈ
അവസ്ഥയില്‍ എത്തിയില്ലേ ..ദൈവത്തിന്റെ ഒരല്പം
കാരുണ്യം കൊണ്ട് മാത്രം തിരിച്ചുകിട്ടിയ ജീവിതം..മുറിയില്‍
കടന്നുവന്ന മകളെ കണ്ടപ്പോള്‍ അയാള്‍ക്ക് മുന്‍പൊന്നും
തോന്നാത്ത ഒരു അകല്‍ച്ച അനുഭവപെട്ടു ...ഇപ്പോള്‍ ഇവള്‍
തന്റെ മകള്‍ തന്നയോ ..അല്ല...... കാരണം രക്ത
ബന്ധം ഇപ്പോള്‍ ഇല്ല....ഇന്നലെ തന്റെ ശരീരത്തില്‍
കയറ്റിയ പത്തു പതിനാലു കുപ്പി രക്തം തന്റെ ബന്ധങ്ങള്‍
തന്നെ മാറ്റിയില്ലേ ..ആരുടെയോ ഒക്കെ രക്തം തന്റെ
സിരകളിലുടെ ഒഴുകുന്നു...അയാള്‍ക്ക് ശര്‍ദ്ദിക്കാന്‍ വന്നു
ഒരു മൂടല്‍ തന്റെ കണ്ണുകള്‍ക്ക് ബാധിച്ചുവോ ..ആരാണ്
തന്റെ അടുത്ത് നില്‍ക്കുന്നത് ..ഭാര്യയും മകളും കൂടി
പണം അടച്ചുവരാമെന്നുപറഞ്ഞിപ്പോള്‍ ഇവിടെ നിന്നും
ഇറങ്ങിപോയതെയുള്ളു ..പിന്നെ ആരാണ് ..
വിദൂരതയില്‍ നിന്നും ഒരു ശബ്ദം കേട്ടുവോ എന്താ
പറഞ്ഞത് ...മനസിലായില്ല ..ആരോ ഒരു പൊതി
കിടക്കയില്‍ വെച്ചുപോയി ...ഇപ്പോള്‍ ബ്രെഡ് ആവശ്യമില്ല
അയാള്‍ അതെടുത്തു ബാസ്കറ്റില്‍ ഇട്ടു
ബോധം തിരിച്ചുവന്നപ്പോള്‍ മകള്‍ പറഞ്ഞു ..അച്ഛാ
നമ്മുടെ കിഴക്കേലെ ചന്ദ്രന്‍ അച്ചനുതരാനുള്ള മുതലും
പലിശയും തന്നത് അച്ഛന്‍ ചവറ്റുകൊട്ടയില്‍ ഇട്ടു
എന്തോ ഞങള്‍ കണ്ടതുകൊണ്ടു നഷ്ടപെട്ടില്ല ...
അയാള്‍ വെറുപ്പോടെ പറഞ്ഞു
ഇനി ഈ പരിപാടി ഇല്ല ..ഞാന്‍ വലിച്ചെറിഞ്ഞത്
എന്തിനാണ് നീ എടുത്തത്..ഇനി ഒന്നും വേണ്ട ഒന്നും
ആറുമാസം കഴിഞ്ഞു
പത്രത്തില്‍ ഒരു വാര്‍ത്ത വന്നു
പലിശ തരാന്‍ വിസമ്മതിച്ചതിന് വീട്ടമ്മയെ
പരസ്യമായി കൈയേറ്റം ചെയ്ത കുറ്റത്തിന്
അയാളെ പോലിസ് അറസ്റ്റ് ചെയ്തു ..........

0 comments:
Post a Comment