കരോള്‍ സംഗീതം പാതിരാ തണുപ്പിലൂടെ ഒഴുകിവരുന്നു. അവള്‍ ജനല്‍
പാളികള്‍ പാതി തുറന്നു. നക്ഷത്ര വിളക്കുകള്‍ മിന്നിപ്രകാശിക്കുന്ന വീടുകളില്‍
വെളിച്ചം അണഞ്ഞിട്ടില്ല..അടഞ്ഞ ജാലകച്ചില്ലില്‍ ആടുന്ന നിഴലുകള്‍ .... അവളുടെ
നിശ്വാസം ഒരു കൊടുങ്കാറ്റായി.
കരോള്‍ സംഘം അടഞ്ഞ പടിക്കല്‍ ഒരല്‍പ്പനേരം നിന്നു. വര്‍ണപ്രപഞ്ചം
തീര്‍ത്തു പച്ചയും മഞ്ഞയും ചോപ്പും വെള്ളയും നിറത്തില്‍ കുട്ടികളുടെ കയ്യില്‍
മത്താപ്പ് തിരികള്‍ ..കരോള്‍ ഗീതങ്ങള്‍ നേര്‍ത്തു നേര്‍ത്തു ഇല്ലാതാകുന്നതുവരെ
അവള്‍ ജനലരികില്‍ നിന്നു .,,ആടുന്ന നിഴലുകള്‍ ഇപ്പോള്‍ കാണുന്നില്ല
മങ്ങിയ നാട്ടു വെളിച്ചം പാതി തുറന്നിട്ട ജാലകത്തിലൂടെ അരിച്ചിറങ്ങി ഒപ്പം
പാതിര കാറ്റും....അവള്‍ തലയിണയില്‍ മുഖം ചേര്‍ത്ത് മയങ്ങി ...എപ്പോളോ
അവളുടെ കയ്യുകള്‍ അവനെ തലോടി ..അവന്റെ ചൂടും ചൂരും അവളറിഞ്ഞു
പാതിരാ തണുപ്പിലും അവള്‍ വിയര്‍ത്തു ..നെറ്റിയിലെ പൊട്ടു മാഞ്ഞു ...കണ്ണിലെ
മഷി കവിളില്‍ പരന്നു...അവളുടെ മാറിടത്തില്‍ അവന്റെ വിയര്‍പ്പൊലിച്ചിറങ്ങി
തളര്‍ച്ചക്കൊടുവില്‍ അവള്‍ തന്റെ പ്രിയനെ തന്നോട് ചേര്‍ക്കുവാന്‍ കിടക്കയില്‍
വിരലുകള്‍ പരതി ...... ശൂന്യമായ തന്റെ കിടക്ക ..അവളുടെ തേങ്ങല്‍ ശക്തിയായി
ഒരു പോട്ടികരച്ചിലായി...നാട്ടു വെളിച്ചത്തില്‍ അവള്‍ കണ്ടു ചുവരില്‍ പുഞ്ചിരിതൂകി
തന്നെ നോക്കുന്ന പ്രിയതമന്റെ ചില്ലിട്ട ഫോട്ടോ..അതിലെ
മുല്ലപൂമാലയുടെ വാടിയ ഗന്ധം അവള്‍ തിരിച്ചറിഞ്ഞു ....
Saturday, December 18, 2010
Subscribe to:
Post Comments (Atom)
0 comments:
Post a Comment