ധനുമാസമായില്ല ..നേരത്തെ മഞ്ഞു തുടങ്ങി ദൂരെ ഏതോ
അമ്പലത്തില്‍ നിന്നും കളംപാട്ടിന്റെ ശീലുകള്‍ തണുത്ത
കാറ്റില്‍ ഒഴുകി വരുന്നു....നാഗകളങ്ങളില്‍ നിന്നാണെന്ന്
തോന്നുന്നു
നാഗകളങ്ങളില്‍ മുടിയഴിച്ചിട്ട്
കളം മായ്ക്കുന്ന നാഗ സുന്ദരിമാര്‍
വര്‍ണം വാരിവിതറിയ നാഗകളങ്ങള്‍
കരിന്തിരികത്തി യുദ്ധകളമായി തീര്‍ന്ന കളങ്ങളില്‍
ചിതറിവീണ കുരുത്തോലകളും .ചെമ്പരത്തിപ്പൂക്കളും
.........................
നിലവിളക്കിന്റെയും മങ്ങിയ നിലാവിന്റെയും പ്രകാശത്തില്‍
ധാവണി ചുറ്റി ..കണ്ണില്‍ കരിനീല മഷി എഴുതി തുളസികതിര്‍
ചൂടി വലിയ ചുവന്ന പൊട്ടുതൊട്ട് കണ്ണില്‍ കാമം കത്തി നിന്ന
പെണ്‍കുട്ടി ..അവളുടെ കണ്ണുകളില്‍ നാഗകളത്തിലെ
വര്‍ണ രാശിയും എഴഞാടുന്ന കാമ പാരവശ്യവും പ്രേമത്തിന്റെ
ലാസ്യഭാവവും
തൊടിയിലെ നിലാവിന്റെ നിഴല്‍ വീണ മരച്ചോട്ടില്‍ നേരം പുലരുന്നതുവരെ
കണ്ട കിനാവുകള്‍ ...... ഉതിര്‍ന്ന ചുടു നിശ്വാസങ്ങള്‍
എത്രയോ കാതം അകലെനിന്നും ഇപ്പോളും കളംപാട്ടിന്റെ ശീലുകള്‍
Thursday, December 9, 2010
Subscribe to:
Post Comments (Atom)
0 comments:
Post a Comment