മലയടിവാരത്തില്‍ വിശാലമായ നെല്പാടം. ചെമ്മണ്‍ പാതയിലൂടെ
വില്ലുകെട്ടിയ കാളവണ്ടിയില്‍ നിന്നും സ്വാമി ഇറങ്ങി
വെളുത്ത് തടിച്ച ശരീരം ...അലക്കി തേച്ച വേഷ്ടി ..ചന്ദന കുറിയും
ചുവന്ന പൊട്ടും ചീകിയൊതുക്കിയ മുടിയും പ്രൌഡി വിളിച്ചോതുന്നു
തമ്പുരാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി കുനീഞ്ഞ ശിരസും അഴിചിട്ട
മുണ്ടിനുമേല്‍ തോര്‍ത്തും കെട്ടി കയ്യില്‍ കൊയ്യാനുള്ള അരിവാളുമായി
കോരന്‍ പുറകെ നടന്നു വിളഞ്ഞു നില്‍ക്കുന്ന വയലേലകളില്‍ നിന്നും
ചൂളം വിളിച്ചു കിഴക്കന്‍ കാറ്റു വീശി . പാടത്തിന്നു നടുവിലൂടെ പോകുന്ന
തോട്ടുവരമ്പില്‍ സ്വാമി നിന്നു ഭക്തിയോടെ കോരനും
..സ്വാമി ഒരുനെല്‍കതിര്‍ പൊട്ടിച്ചു ..നെല്‍മണികള്‍ കയ്യില്ലിട്ടു എണ്ണി .
നോക്കെത്താദൂരത്തെ വിളഞ്ഞു നില്‍കുന്ന പാടത്തേക്കു നോക്കി കൊരനോട് പറഞ്ഞു
കൊണ്ടുവാ ഇല്ലത്തേക്ക് മുനൂറുവണ്ടി നെല്ല് പാട്ടമായി ഉടനെ .....
കോരന്‍ ഒരുനിമിഷം തരിച്ചു നിന്നു പിന്നെ ഭയത്തോട് കൂടി പറഞ്ഞു
തമ്പുരാനെ അത്രയ്ക്ക് നെല്ല് കൊയ്താല്‍ ഉണ്ടാവില്ല ..ദയകാണിക്കണം
ഒരുകതിര്‍ എണ്ണിയാല്‍ ..ഒരുനോക്കു കണ്ടാല്‍ എനിക്കറിയാം എത്ര
നെല്ലുണ്ടാവും എന്ന് ...സ്വാമി അലറി .
..ഒരുനിമിഷം കാറ്റുപോലും
നിലച്ചു ...സൂര്യന്‍ മേഘ പാളികളില്‍ മറഞ്ഞു ...
കോരന്‍ കരഞ്ഞു പറഞ്ഞു ..ഇല്ല തമ്പുരാന്‍ നൂറ്റമ്പത് വണ്ടിക്കുമേല്‍
നെല്ലില്ല തമ്പുരാന്‍ അടിയന്‍ എവിടുന്നു തരും ഇത്രയധികം പാട്ടം
എനിക്ക് കണ്ടാലറിയാം ....സ്വാമി വീണ്ടും അലറി ...
കോരന്‍ അരിവാള്‍ എടുത്തു ..തോട്ടിലേക്ക് സ്വാമിയെ തള്ളിയിട്ടു
നെഞ്ചത്ത് കയറിയിരുന്നു കോരന്‍ അലറി ...ഈ കണ്ണുകള്‍ ഇനി
കാണേണ്ട ...അരിവാളിന്റെ കൂര്‍ത്ത മുനകള്‍ കണ്ണിലേക്കു കുത്തിയിറക്കി
കോരന്‍ വീണ്ടും അലറി ..ഇനി നീ ജീവിക്കേണ്ട ....അരിവാള്‍ കൊണ്ട്
ഒരുപാടു പ്രാവശ്യം വെട്ടി .
.തോട്ടിലെ വെള്ളം ചുവന്നു .....കാറ്റു വീണ്ടും വീശി ...സൂര്യന്‍ കണ്‍തുറന്നു
അമാവാസി രാവില്‍ രാത്രിയുടെ ഏതോ യാമത്തില്‍ വില്ലുകെട്ടിയ
വണ്ടിയില്‍ വെളുത്ത അലക്കി തേച്ച വേഷ്ടിയുടുത്തു സ്വാമി
ആ നെല്‍പ്പാടങ്ങളില്‍ കതിര്‍ എണ്ണാന്‍ വരും ..കാളകളുടെ
കുളമ്പടി ശബ്ദം ...പിന്നാലെ നായ്ക്കളുടെ ഓരിയിടല്‍ ............
(ഞങ്ങളുടെ നാട്ടില്‍ എന്റെ ചെറുപ്പത്തില്‍ പറഞ്ഞുകേട്ട ഒരു മിത്ത് )
Friday, November 19, 2010
Subscribe to:
Post Comments (Atom)
0 comments:
Post a Comment