വിവാഹരാത്രി
കിടക്കയില്‍ വിതറിയ മുല്ലപൂവിന്റെ സുഗന്ധവും ചുമരില്‍ തൂക്കിയിട്ട
കല്യാണ മാലയുടെ സമ്മിശ്ര ഗന്ധവും നിറഞ്ഞു നിന്ന മണിയറയില്‍
അയാള്‍ കാത്തിരിപ്പിനൊടുവില്‍ വന്ന തന്റെ പ്രിയപെട്ടവളെ ചേര്‍ത്തുനിര്‍ത്തി
നെറുകയില്‍ ചുംബിച്ചു ....ഒരുപാടുനേരം സംസാരിച്ചിരുന്നു ..
വിളക്കുകള്‍ അണഞ്ഞു ..ആദ്യരാത്രിയുടെ ആദ്യനിമിഷങ്ങളില്‍
അയാള്‍ വിയര്‍ത്തു ..ദീര്‍ഘ നിശ്വാസത്തിന്റെ ചൂടില്‍ അവള്‍
ഉറങ്ങി ..ഒരു വാക്കുപോലും പറയാന്‍ അയാള്‍ അശക്തനായിരുന്നു
ഒരുപോള കണ്ണടക്കാതെ അയാള്‍ രാത്രി ഇരുട്ടി വെളുപ്പിച്ചു
തനിക്കിതെന്ത് പറ്റി ഒരു കാരണവും അയാള്‍ക്ക് മനസിലായില്ല
ദിവസങ്ങള്‍ കടന്നു പോയി എന്നും ചുടുനിശ്വാസത്തിന്റെ ചൂടില്‍
അയാള്‍ വിയര്‍ത്തു .... നിശബ്ദതയുടെ തേങ്ങലുകള്‍ അവരുടെ
രാത്രികള്‍ക്ക് കൂട്ടായി
മാസം ഒന്നു കഴിഞ്ഞു തറവാടിലേക്ക് ഒരു ദിവസത്തെ താമസത്തിനായി
അവര്‍ എത്തി .ഉച്ചയുടെ ചൂടില്‍ അവളെയും കൊണ്ട് താന്‍ തന്റെ
കൌമാരത്തില്‍ ഏറെ നേരം ചിലവഴിച്ച കളപ്പുരയില്‍ ചെന്നു..
അയാള്‍ ഓര്‍ത്തു എത്ര ദിവസങ്ങള്‍ ഈ കളപ്പുരയുടെ ചൂടും ചൂരും
താന്‍ അനുഭവിച്ചിരിക്കുന്നു ..കളപ്പുരയുടെ മുറ്റത്ത് കൊയ്യാന്‍ വന്ന
സ്ത്രീകളെ കൊതിയോടെ നോക്കിയതും മഞ്ഞപുസ്തകത്തിന്റെ
താളുകളില്‍ എല്ലാം മറന്നു പുല്‍പായയില്‍ റാന്തല്‍ വെളിച്ചത്തില്‍
അന്തിയുറങ്ങിയതും അയാളെ വല്ലാതെ പരവശനാക്കി ...............
അതൊരു പുനര്‍ജന്മം ആയി ...കളപ്പുര മണിയറയായി ..വൈക്കോല്‍
ഗന്ധം..മുല്ലപൂക്കളെക്കാള്‍ സുഗന്ധമുണ്ടെന്നു അയാള്‍ തിരിച്ചറിഞ്ഞു 11/20/10 by PRABHA CHEMBATH Delete
Edit View
Sunday, November 21, 2010
Subscribe to:
Post Comments (Atom)
1 comments:
aashamsakal......
Post a Comment