നിര്‍വചിക്കാനാവാത്ത...നമ്മുടെ ബുദ്ധിക്കു അതീതമായ പലതും നമുക്ക് ചുറ്റും
ഉണ്ടെന്നു വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു
ഒരു നിര്‍വചിക്കാനാവാത്ത ഒരു സംഭവം
മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ഞാന്‍ ടാറ്റാ
നഗറില്‍ നിന്നും തിരിച്ചു നാട്ടിലെത്തി. നല്ലൊരു ഉച്ചയുറക്കത്തിനു ശേഷം
സന്ന്ധ്യയോടെ റോഡിലേക്കിറങ്ങി...രാത്രി എട്ടുമണിയോടെ തിരിച്ചു
വീട്ടിലേക്കു മടങ്ങി..വെളിച്ചം കുറവായ ഒരു ഇടവഴിയിലുടെ. ഒരു സിഗരറ്റിന്റെ
വെളിച്ചവും ഇടവഴിയിലേക്ക് തെളിയുന്ന റാന്തല്‍ വിളക്കിന്റെ മങ്ങിയ വെളിച്ചവും മാത്രം
ദിവസേന പോകാറുള്ള വഴിയായതുകൊണ്ട് മുന്നോട്ടു പോകാന്‍ പ്രയാസമില്ലായിരുന്നു
ചീവിടെന്റെ ചിലമ്പിച്ച നാദവും അകലെ നിന്നും കേള്‍ക്കുന്ന പട്ടിയുടെ ഓരിയിടലും
ഒഴിച്ചാല്‍ മറ്റൊരു ശബ്ദവും കൂട്ടിലായിരുന്നു...വീടെത്താന്‍ ഒരല്‍പം ദൂരം
മാത്രം...ഇടവഴിയില്‍ നിന്നും ഒരു ചോദ്യം ...ഉണ്ണി എപ്പോള്‍ വന്നു ....മങ്ങിയ
വെളിച്ചത്തില്‍ ആളെ തിരിച്ചറിഞ്ഞു വെള്ളച്ചി ..അതാണവരുടെ പേര്‍ ..പേരുപോലെ
വെളുത്ത മുടികെട്ടും നിറവും ഉള്ള അവരെ ഏതിരിട്ടിലും കാണാന്‍ പ്രയാസമില്ല
ഇന്ന് രാവിലെ എത്തി ..ഞാന്‍ പറഞ്ഞു ..സുഖം തന്നെ അല്ലെ എന്ന അവരുടെ
ചോദ്യത്തിന്നു അങ്ങെനെ പോകുന്നു എന്ന ഒരൊഴുക്കന്‍ മറുപടിയോടെ ഞാന്‍
യാത്ര തുടര്‍ന്ന്‍ വീട്ടില്‍ എത്തി
അത്താഴം കഴിഞ്ഞു വര്‍ത്തമാനത്തിനിടയില്‍ ഞാന്‍ വെള്ളച്ചിയെ കണ്ട കാര്യം
അമ്മയോട് പറഞ്ഞു ... അമ്മയുടെ മുഖംപെട്ടന്ന് വല്ലാതായി...നീ എന്താ പറഞ്ഞത്
വെള്ളച്ചിയെ കണ്ടുവെന്നോ ....അവര്‍ നീ പോയി ആറുമാസം കഴിഞ്ഞപ്പോള്‍
മരിച്ചുപോയി ..നിനക്ക് തോന്നിയതാവാം
അല്ലേ അല്ല .....തോന്നലല്ല ........ ഞാന്‍ കണ്ടതാണ് എന്നുറക്കെ പറയാന്‍ തോന്നി
ഒന്നും മിണ്ടിയില്ല ...എന്റെ മനസിന്റെ തോന്നലായിരുന്നുവോ...മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം
ഞാന്‍ തീര്‍ത്തു പറയുന്നു ...ഞാന്‍ വെള്ളച്ചിയെ കണ്ടു ......സംസാരിച്ചു .........
മറ്റൊന്നും എനിക്കറിയില്ല ........
Subscribe to:
Post Comments (Atom)
0 comments:
Post a Comment