ഇന്ന് നേരത്തെ ഉണര്‍ന്നു ...പുറത്തേക്കിറങ്ങി
പ്രഭാതത്തിലെ ആകാശം കണ്ടിട്ടോരുപാടുനാളായി
വൃചികമാസത്തിന്റെ പുണ്യം പേറി അയ്യപ്പന്‍ പാട്ടുകളുടെ ചീലുകള്‍
അടുത്തുള്ള അമ്പലത്തില്‍ നിന്നും ഒഴുകി വരുന്നു...ഒരു കാര്യം
പ്പെട്ടന്നോര്‍മ വന്നു
ഏകദേശം മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതുപോലത്തെ
ഒരു വൃചിക പ്രഭാതത്തില്‍ എന്റെ നാട്ടിലെ അമ്പലത്തില്‍ നിന്നും
പാട്ടുകള്‍ ഇതുപോലോഴുകിവരുന്നു. ആ സമയത്തിറങ്ങിയ
ചോറ്റാനിക്കര ഭഗവതി എന്ന സിനിമയിലെ
ചോറ്റാനിക്കര ഭഗവതി ...കാരണ രൂപിണി കാരുണ്യ ശാലിനി....
നല്ല വരികള്‍ കേള്‍ക്കാന്‍ നല്ല ഇമ്പം ..അന്നത്തെ മനസുവെച്ചു
ഇതിലെല്ലാം അമിതമായ ഭക്തി ലഹരി കാണുന്ന സമയം ആയതുകൊണ്ട്
അതില്‍ ലയിച്ചു ഇരിക്കുന്ന നേരത്ത് അടുത്ത പാട്ടും
മനസു മനസിന്റെ കാതില്‍ രഹസ്യങ്ങള്‍
മന്ത്രിക്കും മധുവിധു രാത്രി ..മന്ത്രിക്കും മധുവിധു രാത്രി
അന്ന് ഗ്രാമഫോണ്‍ റെക്കോര്‍ഡ് ഒന്നിലതികം പാട്ടുകളുംമായാണ്
പുറത്തിറങ്ങിയിരുന്നത്
Thursday, November 18, 2010
Subscribe to:
Post Comments (Atom)
0 comments:
Post a Comment